തിരുവനന്തപുരം: കൊറോണ വ്യാപനത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുമെന്ന് സര്‍ക്കാര്‍. ഒക്ടോബര്‍ നാല് മുതല്‍ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും മെഡിക്കല്‍ കോളജുകളും തുറക്കും. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് മാത്രമാവും ക്ലാസുകള്‍ ഉണ്ടാവുക. അധ്യാപകരും വിദ്യാര്‍ഥികളും ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചിരിക്കണമെന്നും പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. .സ്കൂള്‍ കോളജ് അധ്യാപകര്‍ നിര്‍ബന്ധമായി വാക്സിനെടുത്തിരിക്കണം. ഇവര്‍ക്ക് വാക്സിനേഷനില്‍ മുന്‍ഗണന നല്‍കും.
സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാത്രി കര്‍ഫ്യുവും ഞായറാഴ്ച ലോക്ഡൗണും പിന്‍വലിച്ചു. കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് തീരുമാനം പ്രഖ്യാപിച്ചത്.സംസ്ഥാനത്ത് ടി.പി.ആര് കുറഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.ആഗസ്റ്റില്‍ 18 ശതമാനത്തിന് മുകളിലുണ്ടായിരുന്ന ശരാശരി ടി.പി.ആര് സെപ്റ്റംബര്‍ ആദ്യ വാരത്തില്‍ കുറഞ്ഞുവെന്നാണ് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: