തിരുവനന്തപുരം : ഇല്ലായ്മയും പട്ടിണിയും നിറഞ്ഞ ജീവിത സാഹചര്യങ്ങളോട് പടവെട്ടി തിരുവനന്തപുരം രാജാജി നഗറിലെ(ചെങ്കല്‍ ചൂള)യിലെ മിടുക്കര്‍ക്ക് അഭിനന്ദനവുമായി സിനിമാ താരം കൃഷ്ണകുമാര്‍. രാജാജി നഗറില്‍ നേരിട്ടെത്തിയാണ് താരം അഭിനന്ദിച്ചത്.
ജിവിത സാഹചര്യങ്ങളോട് മല്ലിടിച്ച് മികച്ച രീതിയില്‍ ബിഡിഎസ് പാസ്സായ സുരഭി അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. രാജാജി നഗറിലെ ആദ്യ ഡോക്ടര്‍ കൂടിയായ സുരഭി ബേക്കറി ജങ്ഷനില്‍ തട്ടുകട നടത്തുന്ന സുരേഷിന്റേയും മഞ്ജുവിന്റേയും മൂത്തമകളാണ്. പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി വിജയിച്ച സുരഭിക്ക് ഇപ്പോള്‍ അഭിനന്ദന പ്രവാഹമാണ്. ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് കൂടി ഇനിയുണ്ട്. അത് കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ് വാങ്ങി എംഡിഎസിന് പോകാനാണ് സുരഭിയുടെ ആഗ്രഹം.
സുരഭിയെ കൂടാതെ രാജാജി നഗറിന്റെ മറ്റ് അഭിമാനങ്ങളെ കൂടി കൃഷ്ണകുമാര്‍ അഭിനന്ദിച്ചു. ഒരു വീട്ടില്‍ നിന്നും രണ്ട് ടീച്ചര്മാര്, എസ്.എസ് കൃഷ്ണകുമാരി, എസ്.എസ്. മഞ്ജുഷ, ഡിഗ്രിക്ക് 3 നാം റാങ്ക് കരസ്തമാക്കിയ വിസ്മയ എം.പി., പ്ലസ്ടു പരീക്ഷയില്‍ ഫുള്‍ എപ്ലസ് കരസ്ഥമാക്കിയ അര്.എസ്. രാഖി, രണ്ടു വട്ടം ഇന്ത്യന്‍ ഫുട്ബോള്‍ ടീമില്‍ കളിച്ച (2004,05) കാവേരി, ഒപ്പം അയന് എന്ന ചിത്രത്തിലെ ഗാന രംഗം മൊബൈലില്‍ ചിത്രീകരിച്ചു സോഷ്യല്‍ മീഡിയയെയും, സിനിമാ രംഗത്തെ സാങ്കേതിക വിദഗ്ധരെയും ഞെട്ടിച്ച രാജാജി നാഗറിലെ മിടുക്കരെയും മിടുക്കന്മാരെയും താരം നേരിട്ടെത്തി അഭിനന്ദിച്ചു
വളരെ അധികം കഷ്ടപാടുകള്‍ക്കിടയിലും തങ്ങളുടേതായ മേഖലകളില്‍ കഴിവ് തെളിയിച്ച ഈ പ്രതിഭകള്‍ക്ക് ജീവിതത്തില്‍ എല്ലാ നന്മകളും ഉയര്‍ച്ചകളും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു. എസ്സി മോര്‍ച്ച തിരുവനന്തപുരം ജില്ലാ സെക്രട്ടറി രാജാജിനഗര്‍ മനു, ഓമനക്കുട്ടന്, (87) രവിചന്ദ്രന്‍, സന്തോഷ്, രഞ്ജു, വിനീത, കാര്‍ത്തിക് എന്നിവരും കൃഷ്ണകുമാറിനൊപ്പം പങ്കുകൊണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: