കാബൂള്‍: പഞ്ച്ശീര്‍ താഴ് വരയില്‍ നിന്നും താലീബാനെ തുരത്തിയോടിച്ച് സഖ്യസേന. 600 താലീബാന് ഭീകരര്‍ പഞ്ച്ശീര്‍ പോരാളികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 1000 ലല് അധികം ഭീകരരെ തങ്ങള്‍ ബന്ദികളാക്കിയിരിക്കുകയാണെന്നും സഖ്യസേന വക്താവ് ഫഹിം ദസ്തി ട്വീറ്റ് ചെയ്തു.
പ്രവിശ്യയിലെ മൂന്ന ജില്ലകള്‍ കീഴടക്കിയെന്ന താലീബാന് വാദം സഖ്യസേനാ വക്താവ് തള്ളി. പോരാളികള്‍ യുദ്ധസജ്ജരായി നില്ക്കുന്ന വീഡിയോയും അദേഹം പങ്കുവെച്ചു. സഖ്യസേന സ്ഥാപിച്ച കുഴിബോംബ്കള് നീക്കം ചെയ്യുന്നത് പുരോഗമിക്കുന്നതിനാലാണ് പഞ്ച്ശീര്‍ കീഴടക്കാന്‍ വൈകുന്നതെന്നാണ് താലീബാന്റെ അവകാശവാദം.
താലീബാന്റെ സര്‍ക്കാര്‍ പ്രഖ്യാപനം നീളുകയാണ്. പാകിസ്ഥാന് ചാരമേധാവി കാബൂളില്‍ എത്തിയത് സൂഷ്മതയോടെയാണ് ഇന്ത്യ നോക്കിക്കാണുന്നത്. കശ്മീര്‍ വിഷയത്തില്‍ താലീബാന് നേതാക്കള്‍ പ്രകടിപ്പിക്കുന്ന ഭിന്ന അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിനാല്‍ ഇന്ത്യ കൃത്യമായ നിലപാട് എടുക്കാന്‍ വൈകുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: