കാബൂള്‍: സ്വാതന്ത്ര്യം നിഷേധിച്ച് ശരിയത്ത് ഭരണം നടപ്പാക്കുന്നതിനെതിരെ കാബൂളില്‍ വനിതകള്‍ നടത്തിയ പ്രതിഷേധം ക്രൂരമായി അടിച്ചമര്‍ത്തി താലീബാന്. മൂന്നുദിവസമായി പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി തലസ്ഥാന നഗരത്തിലെ സ്ത്രീകള്‍ പ്രതിഷേധത്തിലാണ്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ പ്രകടനത്തിന് നേരെ താലീബാന് കണ്ണീര് വാതകവും മര്‍ദന മുറയും പ്രയോഗിച്ചു.
പ്രകടനത്തില്‍ പങ്കെടുത്തതിന് ഭീകരര്‍ മര്‍ദ്ദിച്ച് അവശയാക്കിയ റാബിയ സാദത്ത് എന്ന യുവതിയുടെ ചിത്രങ്ങള്‍ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ സാകി ദ റ്യാബി ട്വീറ്റ് ചെയ്തോടെയാണ് പ്രതിഷേധത്തെ കുറിച്ച് പുറംലോകം അറിയുന്നത്. യുവതികള്‍ക്ക് ജോലിചെയ്യാനും വിദ്യാഭ്യാസത്തിനും അവകാശം നല്‍കണമെന്ന് ആവശ്യമുയര്‍ത്തിയാണ് സമരം.
ശരിയത്ത് നിയമം നടപ്പാക്കുന്നതിനെതിരെ സ്ത്രീകള്‍ നേരത്തേയും തെരുവിലിറങ്ങിയിരുന്നു. തോക്കുകള്‍ ഏന്തിയായിരുന്നു പ്രതിഷേധ പ്രകടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: