കോഴിക്കോട്: കോഴിക്കോട് സമാന്തര ടെലഫോൺ എക്സ്ചേഞ്ച് കേസിൽ എൻ.ഐ.എ കോഴിക്കോട്ടെത്തി വിവരങ്ങൾ ശേഖരിച്ചു.
തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയിൽ നിന്നുള്ള എൻ.ഐ.എ സംഘം കോഴിക്കോട്ടെത്തി തെളിവുകൾ ശേഖരിച്ചത്. മാത്രമല്ല, തെലുങ്കാനയിലെ സമാന്തര ഫോണ്‍ എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട് തെലുങ്കാന പൊലീസിന്റെ പിടിയിലായ റസ്സല്‍ താന്‍ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയതിന് അറസ്റ്റിലായ കെ.ടി. റമീസിനു വേണ്ടി പല തവണം സ്വര്‍ണ്ണം കടത്തിയതായി ആരോപിച്ചിരുന്നത് ഞെട്ടലാണുണ്ടാക്കിയിരിക്കുന്നത്.
കൊച്ചിയിലെ എൻ.ഐ.എ സംഘം സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസിന്റെ ചുമതലയുള്ള ക്രൈംബ്രാഞ്ച് എ.സി.പി ടി. ശ്രീജിത്തുമായി ചര്‍ച്ച നടത്തി. സമാന്തര ടെലഫോൺ എക്സ്ചേഞ്ച് കേസിലെ പ്രതികളുടെ രാജ്യാന്തര ബന്ധങ്ങൾ സംശയാസ്പദമാണ്. ചൈന, പാകിസ്ഥാൻ, ദുബായ് തുടങ്ങി രാജ്യങ്ങൾക്ക് പുറമെ ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള ആശയവിനിമയത്തിനും ടെലഫോൺ എക്സ്ചേഞ്ചിന്റെ പ്രവർത്തനം ഉപയോഗിച്ചിട്ടുള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.സിയറ ലിയോണില്‍ സ്വര്‍ണ്ണഖനനം നടത്തുന്ന പി.വി. അന്‍വര്‍ എംഎല്‍എയ്ക്കുള്ള ബന്ധവും പരിശോധനാവിധേയമാക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഒന്നിനും കാത്തുനില്‍ക്കാതെ സിയൊറ ലിയോണിലേക്ക് പോയ പി.വി. അന്‍വറിന്റെ പൊടുന്നനെയുള്ള അപ്രത്യക്ഷമാകലും ദുരൂഹത വര്‍ധിപ്പിക്കുന്നു.
എന്തായാലും സമാന്തര ടെലി. എക്സ്ചേഞ്ച് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരിക്കാമെന്ന നിഗമനത്തില്‍ കൂടിയാണ് എന്‍ ഐഎ.
ബെംഗളുരു സമാന്തര എക്സ്ചേഞ്ച് കേസില്‍ അറസ്റ്റിലായവരില്‍ നിന്നുൾപ്പെടെ ശേഖരിച്ച തെളിവുകൾ എൻ.ഐ.എക്ക് കൈമാറി.കേസിലെ മുഖ്യപ്രതികളായ കൊളത്തറ സ്വദേശി ഷബീർ, ബേപ്പൂർ സ്വദേശി ഗഫൂർ, പെറ്റമ്മൽ സ്വദേശി കൃഷ്ണപ്രസാദ് എന്നിവർ ഇപ്പോഴും ഒളിവിലാണ്. ബെംഗളുരു കേസിൽ അറസ്റ്റിലായ ഇബ്രാഹിമിൽ നിന്നാണ് കേസിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: