കൊല്ലം: നഗരമധ്യത്തില്‍ ഫ്ളാറ്റ് കേന്ദ്രീകരിച്ചു നടന്ന ലഹരിപാര്‍ട്ടി അറിഞ്ഞെത്തിയ എക്സൈസ് സംഘത്തിന്റെ റെയ്ഡില്‍ നടന്നത് നാടകീയ സംഭവങ്ങള്‍. ഒന്നാം തീയതി വൈകിട്ട് ഫ്ളാറ്റില്‍ നിന്ന് അസഹ്യമായ ശബ്ദകോലാഹലം ഉയര്‍ന്നതോടെ സമീപവാസികള്‍ എക്സൈസില്‍ പരാതിപ്പെടുകയായിരുന്നു. ‘ഓപ്പറേഷന് മോളി’യുടെ ഭാഗമായി എക്സൈസ് സംഘം ഇവിടെ എത്തുകായായിരുന്നു. ഫ്ളാറ്റിലെ മൂന്നാം നിലയിലെ മുറിയിലെത്തിയപ്പോള്‍ ലഹരി വസ്തുക്കളുടെ അമിത ഉപയോഗത്താല്‍ പരിസരബോധം നഷ്ടപ്പെട്ട യുവതീ യുവാക്കളായിരുന്നു ഉണ്ടായിരുന്നത്. ലഹരിയുടെ ആധിക്യത്തില്‍ എക്സൈസ് സംഘത്തെ ആക്രമിക്കാനാണ് ആദ്യം പ്രതികള്‍ ശ്രമിച്ചത്. എന്നാല്‍, എക്സൈസിന്റെ പ്രത്യാക്രമണത്തില്‍ പിടിച്ചു നില്‍ക്കാനാകാതെ ശുചിമുറിയില്‍ നിക്ഷേപിച്ച് രക്ഷപെടാന്‍ ശ്രമിച്ചു. അതും വിഫലമായതോടെ ലഹരി വസ്തുക്കളുമായി രണ്ടു യുവാക്കള്‍ ഫ്ലാറ്റിന്റെ തുറന്നു കിടന്ന പിന്‍വാതില്‍ വഴി 3 നില കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്നു താഴേക്കു ചാടുകയായിരുന്നു.
ഒരാളെ ഗുരുതര പരിക്കുകളോടെ എക്സൈസ് പിടികൂടി. മറ്റൊരാള്‍ രക്ഷപെട്ടു. ഫ്ളാറ്റിലുണ്ടായിരുന്ന തഴുത്തല വില്ലേജില്‍ പേരയം ദേശത്ത് മണിവീണ വീട്ടില്‍ സലീം മകള്‍ ഉമയനലൂര്‍ ലീന (33), കൊല്ലം ആഷിയാന അപ്പാര്‍ട്മെന്റ് പുഷ്പരാജന്‍ മകന് ശ്രീജിത്ത് (27) എന്നിവരെയും, എക്സൈസ് കസ്റ്റഡിയിലെടുത്തു. ്ളാറ്റില് നിന്ന് ചാടി രക്ഷപെട്ട കൊല്ലം ആശ്രാമം സൂര്യമുക്ക് സ്വദേശി തന്നെയായ ഡിക്യുസി എന്നു വിളിക്കുന്ന ദീപുവിനെതിരെയും (28) കേസെടുത്തു. ഇയാള്‍ കൊലപാതക കേസിലും, ഒട്ടേറെ ലഹരി മരുന്നു കടത്ത് കേസുകളിലും പ്രതിയാണെന്നും വിവരം ലഭിച്ചിട്ടുണ്ട്.
കൊല്ലം പുത്തന്‍ കണ്ടത്തില്‍ വീട്ടില്‍ ദീപുവിനാണു (26) രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പരുക്കേറ്റത്. എംഡിഎംഎ ഉള്‍പ്പെട്ട കേസുകള്‍ക്ക് എന്‍ഡിപിഎസ് വകുപ്പു പ്രകാരം പരമാവധി 20 വര്‍ഷം വരെ തടവും 2 ലക്ഷം വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. പരുക്കേറ്റയാളുടെ ദേഹപരിശോധനയില്‍ മാരക ലഹരി വസ്തുവായ എംഡിഎംഎ കണ്ടെടുത്തത്. ഫ്ലാറ്റില്‍ നടത്തിയ തിരച്ചിലിലും, യുവാക്കള്‍ ഉപയോഗിച്ച സ്കൂട്ടറില്‍നിന്നും കഞ്ചാവും മറ്റും കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: