പാലക്കുന്ന്: സമകാലിക സംഭവങ്ങളെ കോര്‍ത്തിണക്കി സമൂഹത്തിന്റെ നന്മ തിന്മകളിലേക്ക് ചൂണ്ടുപലകയെന്നോണം പാലക്കുന്ന് കേന്ദ്രമായുള്ള സണ്‍ഡേ ഫണ്‍ മീഡിയയുടെ ബാനറില്‍ നിര്‍മിക്കുന്ന ചെറു സിനിമകള്‍ നാട്ടില്‍ ശ്രദ്ധേയമാകുന്നു. ‘ബിജുസീരീസ്’ എന്ന് പേരിട്ട എപ്പിസോഡുകള്‍ കൊവിഡ് കാലദുരന്തത്തിന്റെ കാണാപ്പുറ സത്യങ്ങള്‍ നാട്ടിലെ കലാകാരന്മാരെ അണിനിരത്തിയാണ് നിര്‍മ്മിക്കുന്നത്.
ഒന്നാം എപ്പിസോഡ് നേരത്തേ റിലീസ്ചെയ്തു. രണ്ടാമത്തെത്താണ് ഇപ്പോള്‍ റിലീസായത്. കുട്ടികളുടെ വിദ്യാഭ്യാസം മൊബൈല്‍ ഫോണില്‍ കുരുക്കിടുമ്പോള്‍ അത് വഴി ഉണ്ടാകുന്ന ചതിക്കുഴിയില്‍ വീഴാതെ രക്ഷിതാക്കളുടെ ശ്രദ്ധ വേണമെന്ന സന്ദേശമാണ് രണ്ടാം എപ്പിസോഡിലെ കാതലായ പ്രമേയം. ബിജു കളനാട് രചിച്ച് സി.കെ.രാജേഷ് റാവു സംവിധാനം ചെയ്ത ‘ബിജു 2’ എന്ന ചെറു സിനിമയില്‍ ഹരിശില്പി, ശ്രീനാഥ് നാരായണന്, ശശി ആറാട്ട്കടവ്, സുകുപള്ളം തുടങ്ങിയവരാണ് വേഷമിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: