കാബൂള്‍: താലിബാനെതിരെ പ്രതിഷേധിക്കുന്ന പഞ്ച് ശീര് പ്രവിശ്യയെ കീഴടക്കാന്‍ നടത്തിയ താലിബാന് തീവ്രവാദികളുടെ ശ്രമം വടക്കന്‍ സഖ്യസേന ബുധനാഴ്ച തകര്‍ത്തു. 300ല്‍ പരം താലിബാന് തീവ്രവാദികളെ വധിക്കുകയും താലിബാന് തീവ്രവാദികളുടെ ഒരുപിടി ആയുധശേഖരം പിടിച്ചെടുക്കുകയും ചെയ്തു.
അഹമ്മദ് മസൂദിന്റെയും അംറുള്ള സാലേയുടെയും നേതൃത്വത്തിലുള്ള വടക്കന്‍ സഖ്യസേന ഷാറ്റെല്‍ ജില്ലയില്‍ നടന്ന പോരാട്ടത്തില്‍ 200 താലിബാന് തീവ്രവാദികളെയും ജബല്‍ സിറാന ടപ്പേ സോര്‍ക്, സാലന്ദ് ജില്ലകളില്‍ യഥാക്രമം 20ഉം 24ഉം താലിബാന് തീവ്രവാദികളെയും കൊന്നു. അന്ദരാബ് പ്രവിശ്യയില്‍ നടന്ന ഏറ്റുമുട്ടലില്‍ 70 താലിബാന്‍കാരെ വധിച്ചു.
താലിബാന്‍കാരില്‍ നിന്നും 15 ഹംവീസ് ട്രക്കുകള്‍, ആയിരം കലഷ്നിക്കോവ് തോക്കുകള്‍, 15 പൈക് ബേസുകള്‍, 15 ആര്പിജെ റോക്കറ്റ് വിക്ഷേപിണികള്‍, റോക്കറ്റ്-ചാലക ഗ്രനേഡുകളും പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: