ന്യൂദല്‍ഹി: കേരളാ ഹൈക്കോടതി ജസ്റ്റിസ് സി ടി രവികുമാര്‍ ഉള്‍പ്പെടെ ഒന്‍പതു പേര് സുപ്രീം കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയത് സ്ഥാനമേറ്റെടുത്തു. ഇതാദ്യമായാണ് ഒന്‍പതു പേര് ഒരുമിച്ച് സുപ്രീം കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയത് സ്ഥാനമേറ്റെടുക്കുന്നത്. സുപ്രീം കോടതി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ സത്യവാചകം ചൊല്ലികൊടുത്തു.
സാധാരണ സുപ്രീം കോടതി ജഡ്ജിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത് ചീഫ് ജസ്റ്റിസ് കോടതിയില്‍ ആണ്. എന്നാല്‍ കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ ഇത്തവണ സത്യപ്രതിജ്ഞ ചടങ്ങ് ഓഡിറ്റോറിയാത്തിലേക്ക് മാറ്റാന്‍ ചീഫ് ജസ്റ്റിസ് തീരുമാനിക്കുകയായിരുന്നു. 900 പേര്‍ക്ക് ഓഡിറ്റോറിയത്തില്‍ ഇരിക്കാനുള്ള സൗകര്യമുണ്ട്.
പുതിയ ഒമ്പത് ജഡ്ജിമാരില്‍ മൂന്ന് പേര് വനിതകളാണ്. കര്‍ണാടക ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് എ എസ് ഓക, ജസ്റ്റിസ് ബി വി നാഗരത്ന, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രം നാഥ്, സിക്കിം ചീഫ് ജസ്റ്റിസ് ജെ കെ മഹേശ്വരി, കേരള ഹൈക്കോടതി ജസ്റ്റിസ് സി ടി രവികുമാര്‍, മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് എം എം സുന്ദ്രേഷ്, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബെലാ എം ത്രിവേദി, മുതിര്‍ന്ന അഭിഭാഷകന് പി എസ് നരസിംഹ എന്നിവരടങ്ങുന്നതാണ് പുതിയ ഒമ്പത് ജഡ്ജിമാര്‍.
ഇതില്‍ ജസ്റ്റിസ് ബി വി നാഗരത്ന അടുത്ത മാസം 25ന് സുപ്രീം കോടതി ചീഫ് ജസ്റ്റ്സ് ആയി സ്ഥാനമേറ്റെടുക്കും. സുപ്രീം കോടതിയുടെ ചരിത്രത്തിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആയിരിക്കും ബി വി നാഗരത്ന. 2027 ഒക്ടോബര്‍ വരെയാണ് കാലാവധി.
സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ഇതിന് മുമ്പ് ഒരു തവണ മാത്രമാണ് ജഡ്ജിമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് ചീഫ് ജസ്റ്റിസ് കോടതിക്ക് പുറത്ത് നടന്നിട്ടുള്ളത്. സുപ്രീം കോടതി സുവര്‍ണ്ണ ജുബിലീ ആഘോഷിച്ച 2000 ല്‍ മൂന്ന് ജഡ്ജിമാരുടെ സത്യപ്രതിജ്ഞ നടന്നത് സുപ്രീം കോടതിക്ക് മുന്നിലെ പുല്‍ത്തകിടിയില്‍ ഒരുക്കിയ പന്തലില്‍ ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: