കാബൂള്‍: യുഎസ് സൈന്യം പിന്മാറി ദിവസങ്ങള്‍ക്കുള്ളില്‍ അഫ്ഗാനിസ്ഥാന് പിടിച്ചെടുക്കാന്‍ ഭീകരസംഘടനയായ താലിബാന് എത്തരത്തില്‍ സാധിച്ചു എന്നത് ലോകരാഷ്ട്രങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യമാണ്. എന്നാല്‍, താലിബാന് എത്തരത്തില്‍ സൈനിക ശക്തായി മാറി എന്നു വെളിപ്പെടുത്തുകയാണ് യുഎസ് ഉദ്യോഗസ്ഥനായ ജിം ബാങ്ക്സ്. ആയുധങ്ങള്‍ വിതരണം ചെയ്യുന്നതിന് മേന്‍നോട്ടം വഹിച്ച് അഫ്ഗാനിസ്ഥാനില്‍ സേവനമനുഷ്ഠിച്ച റിപ്പബ്ലിക്കന്‍ കോണ്ഗ്രസുകാരന് കൂടിയായ ഉദ്യോഗസ്ഥനാണ് ബാങ്ക്സ്.
ബാങ്ക്സിന്റെ വെളിപ്പെടുത്തല്‍ പ്രകാരം ലോകത്തിലെ 85 ശതമാനം രാജ്യങ്ങളേക്കാളും കൂടുതല്‍ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകള്‍ ഇപ്പോള്‍ താലിബാനിലുണ്ടെന്നതാണ് ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം. അഫ്ഗാനിസ്ഥാനില്‍ നിലനിന്നിരുന്ന ഭരണകൂടത്തിന്റെ അശ്രദ്ധമൂലം താലിബാന് ഇപ്പോള്‍ 85 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന സൈനിക ഉപകരണങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. അഫ്ഗാന് സൈന്യത്തിന്റെ പക്കല്‍ എത്തേണ്ട ആയുധശേഖരത്തിന്റെ നല്ലൊരു പങ്കും കൈക്കലാക്കിയത് താലിബാനാണ്. അഫ്ഗാന് ഭരണകൂടത്തില്‍ തന്നെ താലിബാനു വേണ്ടി പ്രവര്‍ത്തിച്ച ചിലരുണ്ടായിരുന്നു.
റാഗ്-ടാഗ് ഗറില്ലാ ഫോഴ്സ് മുതല്‍ നൂതന ആയുധ സജ്ജീകരണമുള്ള സൈന്യം വരെ തീവ്രവാദ ഗ്രൂപ്പിന്റെ പക്കലുണ്ട്. ഇതെല്ലാം പാശ്ചാത്യ രാജ്യങ്ങളുടെ സംഭാവനയാണ്. അഫ്ഗാനിസ്ഥാനില്‍ താലിബാനെ നേരിടാന്‍ നല്കിയതെല്ലാം ഒടുവില്‍ താലിബാന്റെ പക്കല്‍ തന്നെ എത്തിയ അവസ്ഥയാണ് ഉണ്ടായത്. അഫ്ഗാന് നാഷണല്‍ സെക്യൂരിറ്റി ഫോഴ്സില്‍ നിന്നുള്ള താലിബാന് അനുകൂലുകള്‍ വിലയേറിയ സുരക്ഷ ഹാര്ഡ്വെയറുകള്ക്ക് മാത്രമല്ല സൈനിക പരിശീലനത്തിന് യുഎസും യുകെയും നല്കിയ ബജറ്റ് തുക വരെ താബിനാന്റെ കൈകളിലെത്തിച്ചു.
അഫ്ഗാന് സേനയ്ക്ക് യുഎസ് ഗ്രീന്‍ ബെററ്റ്സ് നല്കിയ അത്യാധുനിക എംബിഐടിആര് -2 (മള്‍ട്ടി-ബാന്‍ഡ് ഇന്ട്രാറ്റേം റേഡിയോകള്‍) പോലും താലിബാന് സ്വന്തമാക്കി. അഫ്ഗാന് സൈനികര്‍ക്ക് എത്തിച്ചു നല്കിയ യൂണിഫോമും മറ്റു സൗകര്യങ്ങളും ഭീകരരാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.
ചെരുപ്പുകളും ഷല്‍വാര്‍ കമീസിനും പകരം കോംബാറ്റ് ബൂട്ടുകളും അനുയോജ്യമായ മറയ്ക്കല്‍ യൂണിഫോമുകളുമായാണ് ഇപ്പോള്‍ പലയിടത്തും താലിബാന് ഭീകര്‍ കറങ്ങുന്നത്. പുരാതന എകെ 47 കള്‍ക്ക് പകരം ടെലിസ്കോപ്പിംഗ് സ്റ്റോക്കുകളുള്ള യുഎസ് ഗ്രീന്‍ ബെറെറ്റ്-ഇഷ്യു എം4 കാര്ബൈനുകളാണ് ഭീകരരുടെ പക്കലുള്ളത്. 15 വര്‍ഷം മുമ്പ് താലിബാന് അപൂര്‍വ്വമായി മാത്രമേ ഹെല്‍മറ്റ് ധരിച്ചിട്ടുള്ളൂ. എന്നാല്‍, ഇപ്പോള്‍ അവര്‍ അത്യാധുനിക ഹെല്‍മെറ്റുകള്‍ വരെ ഉപയോഗിച്ചാണ് ഏറ്റുമുട്ടല്‍ നടത്തുന്നതെന്നും ബാങ്ക്സ് വെളിപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: