തിരുവനന്തപുരം: ബാലഗോകുലം മുന്നോട്ടുവെച്ച ‘വിഷാദം വെടിയാം, വിജയം വരിക്കാം’ എന്ന ആശയം കേരളത്തിനുള്ള സമാശ്വാസവും പ്രതീക്ഷയും ആണെന്ന് കേന്ദ്ര മന്ത്രി രാജിവ് ചന്ദ്രശേഖര്‍. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ കൃഷ്ണന്റെ ബാല ലീലകള്‍ അനുസ്മരിച്ച് കുട്ടികള്‍ ഉണ്ണിക്കണ്ണന്മാരായി വേഷമിടുന്നു. അമ്മമാര്‍ യശോദമാരായി കണ്ണന്മാരെ ലാളിക്കുന്നു.കേരളം സ്നേഹ സാഗരമായി മാറി. ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണജയന്തി സാംസ്ക്കാരിക സഭ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ഭഗവാന് ശ്രീകൃഷ്ണന്റെ അനുഗ്രഹംഎല്ലാവര്‍ക്കും ഉണ്ടാകട്ടെയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ആത്മീയതയേയും രാജനൈതികതയേയും ഒരേപൊലെ ആസ്ളേഷിച്ച വ്യക്തിത്വമായിരുന്നു ശ്രീകൃഷ്ണന്റേത് എന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ യോഗാചാര്യ പത്മവിഭൂഷണ്‍ ജഗ്ഗി വാസുദേവ് പറഞ്ഞു. കൃഷ്ണക്കുറിച്ച് പറയുമ്പോള്‍ വെള്ളയും ഓടക്കഴലും ഗോപികമാരും ആണ് മനസ്സില്‍ തെളിയുക. എട്ടാം വയസ്സില്‍ ഗുരുകുലത്തില്‍ പോയതോടെ ഇതെല്ലാം ഉപേക്ഷിച്ച ആളാണ് കൃഷ്ണന്.എങ്കിലും കൃഷ്ണന്റെ കുട്ടിക്കാല രൂപവും കേളികളുമാണ് മനസ്സില്‍ നില്ക്കുക. പ്രതിസന്ധി ഘട്ടത്തെ വളരെ ശാന്തമായി നേരിട്ട ആളാണ് കൃഷ്ണന്. പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ കുട്ടികള്‍ക്ക് കൃഷ്ണന്റെ ആ മാതൃക അനുകരിക്കാനാകും. ജഗ്ഗി വാസുദേവ് പറഞ്ഞു.
ഭക്തവല്സലനായ വേണുഗോപാലന്റെ അനുഗ്രഹാശസ്സുകള് ഏവര്‍ക്കും ഉണ്ടാകണമെന്ന് ആശംസ നേര്‍ന്ന് ഗായിക പത്മഭൂഷണ്‍ കെ എസ് ചിത്ര പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ വിജയത്തിന്റെ വേദം ഓതിയ കൃഷ്ണന്റെ ജന്മദിനംകോവിഡ് കാലത്ത് ആചരിക്കുന്നതില്‍ പ്രത്യേകയുണ്ടെന്ന്് ജസ്റ്റീസ് കെ ടി തോമസ് പറഞ്ഞു.
ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള, ജോര്‍ജ്ജ് ഓണക്കൂര്‍, നടി ശോഭാ രാജേന്ദ്രന് തുടങ്ങി പ്രമുഖര്‍ ജന്മാഷ്ടമി സന്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: