എറികാട്: പുതുപ്പള്ളി പഞ്ചായത്ത് 13-ാം വാര്‍ഡിലെ വിനോദ്-മഞ്ജു ദമ്പതികള്‍ക്ക് ബിജെപി നിര്‍മ്മിച്ചു നല്കുന്ന വീടിന്റെ താക്കോല്‍ ദാനം നടന്നു. എറികാട് ഗ്രാമത്തിലെ ആദ്യ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന എറികാട് ഗോവിന്ദപ്പിള്ളയുടെ സ്മരണാര്‍ത്ഥമായി ഗോവിന്ദം കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കിയത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന് താക്കോല്‍ദാനം നിര്‍വ്വഹിച്ചു.
പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് ടി.കെ.ശ്രീകാന്ത് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ജി. രാമന് നായര്‍, ജില്ലാ പ്രസിഡന്റ് അഡ്വ.നോബിള്‍ മാത്യു, സംസ്ഥാന സമിതി അംഗങ്ങളായ എന്‍.ഹരി, സന്ദീപ് വചസ്പതി, ഒബിസി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ജയപ്രകാശ് വാകത്താനം, ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ലാല്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രശാന്ത് പയ്യപ്പാടി, പഞ്ചായത്ത് അംഗങ്ങളായ ധന്യ രതീഷ്, പ്രിയ കുമാരി, ജനറല്‍ കണ്‍വീനര്‍ ജി.എന്‍.രാംപ്രകാശ്,
സനില്‍കുമാര്‍, നേതാക്കളായ സോബിന്‍ ലാല്‍, രമേശ് കാവിമറ്റം, എം.സി.മോഹന്‍ദാസ്, പി.സുനില്‍കുമാര്‍, സുനില്‍കുമാര്‍ കീരനാട്ട്, സര്‍ജു മാലം, അനീഷ്കുമാര്‍.എം, ഉണ്ണികൃഷ്ണന് മറ്റക്കര, മഹേഷ്, രവികുമാര്‍, അഭിജിത്ത്, രാജീവ്, വേണുഗോപാല്‍, പ്രേംകുമാര്‍, പ്രസാദ് പുതുപ്പള്ളി, വിനോദ്, മനോജ്, ധനു, അനന്ദു മോഹന്‍ദാസ് ഉണ്ണി മഠം തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: