കാബൂള്‍: ഭീകരസംഘടനയായ അല്‍-ഖയിദയുടെ പ്രമുഖ നേതാവ് അഫ്ഗാനിസ്ഥാനില്‍ തിരിച്ചെത്തി. നങ്കര്‍ഹാര്‍ പ്രവിശ്യ താലിബാന് മുന്നില്‍ വീണതോടെയാണ് അമിന്‍-ഉള്-ഹഖ് സ്വദേശമായ ഇവിടെ തിരികെയെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2011-ല്‍ പാക്കിസ്ഥാനിലെ അബട്ടാബാദില്വച്ച് യുഎസ് സൈന്യം വധിച്ച അല്‍-ഖയിദ മുന്‍ തലന് ഒസാമ ബിന്‍ ലാദന്റെ അടുത്ത അനുയായി ആയിരുന്നു ഇയാള്‍.
ബിന്‍ ലാദന് തോറ ബോറയിലായിരുന്നപ്പോള് അമിന്‍-ഉള്-ഹഖിനായിരുന്നു സുരക്ഷാ ചുമതല. മക്തബ അഖിദ്മതില് അബ്ദുള്ള അസമിനൊപ്പം പ്രവര്‍ത്തിക്കുമ്പോഴായിരുന്നു എണ്‍പതുകളില്‍ അമിന്‍ ലാദനുമായി അടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: