കൊട്ടാരക്കര: ശോചനീയാവസ്ഥയിലുള്ള കെഎസ്ആര്‍ടിസി ഡിപ്പോയിലെ പ്രശ്നങ്ങള്‍ കേട്ട് നിര്‍ദ്ദേശങ്ങള്‍ മാത്രം നല്കി മന്ത്രി കെ.എന്‍ ബാലഗോപാല്‍ മടങ്ങി. നിലവിലെ ശോചനീയാവസ്ഥക്കു പരിഹാരമാകുന്ന പദ്ധതി പ്രഖ്യാപനങ്ങള്‍ ഒന്നുമുണ്ടായില്ല. അഞ്ചേക്കറില്‍ രണ്ടര ഏക്കറോളം ബസ്സ്റ്റേഷനും ബാക്കിയുള്ളടത്തായി ഗ്യാരേജും ഷോപ്പിംഗ് കോംപ്ലക്സുമുണ്ട്. 98 ബസുകളാണ് നിലവില്‍ ഡിപ്പോയിലുള്ളത്. സ്ഥലപരിമിതി കാരണം ബസുകള്‍ പലതും ദേശീയ പാതയ്ക്കരികിലാണ് രാത്രി പാര്‍ക്കിംഗ്.
രാത്രിയില്‍ ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന ബസ് കടത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്. ബസ് സ്റ്റേഷന് സമീപത്തെ 40 സെന്റ് ഭൂമി കൂടി ഉള്‍പ്പെടുത്തി പാര്‍ക്കിംഗ് ഏരിയ വിപുലീകരിക്കാമെന്ന വര്‍ഷങ്ങള്‍ക്കു മുന്നേയുള്ള ആശയം അധികൃതരുടെ അനാസ്ഥയില്‍ നടക്കാതെ പോവുകയാണ്.
സമീപത്തെ തോട്ടിലൂടെ കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പടെ ഒഴുക്കി വിടുന്നതും പൊതുശൗചാലയത്തിന്റെ അവസ്ഥയും വ്യാപാരികള്‍ ഉള്‍പ്പടെ ചൂണ്ടികാണിച്ചു. വനിതാ ജീവനക്കാരുടെയുള്‍പ്പടെ വിശ്രമം കേന്ദ്രത്തിന്റെയും, ശുചിമുറിയുടെയും പോരായ്മകളും ജീവനക്കാര്‍ മന്ത്രിയെ ധരിപ്പിച്ചു. നഗരസഭ ചെയര്മാന് ഷാജു, വികസനസമിതി ചെയര്മാന് എസ്.ആര് രമേശ്, സി. മുകേഷ്, വനജ രാജീവ്, ചീഫ് എസ്റ്റേറ്റ് ഓഫീസര്‍ പ്രദീപ്, ഹെഡ് ക്വാര്‍ട്ടേഴ്സ് ഡിടിഒ മനീഷ്, എടിഒ ഉദയകുമാര്‍, ജനറല്‍ കോണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ സന്തോഷ്, ഡിപ്പോ എന്‍ജിനിയര്‍ അനില്‍ എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: