കാബൂള്‍: കാപിസ പ്രവിശ്യയില്‍ താലിബാന് ഭീകരരോട് വലിയ പോരാട്ടം നടത്തി പ്രതിരോധ സേന. താലിബാന്റെ ഭാഗത്തു വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിരോധ സേനയുടെ തിരിച്ചടി തുടരുന്നതിനാല്‍ നിലവിലെ അവസ്ഥ വ്യക്തമല്ല. പ്രതിരോധ സേനയുമായുണ്ടാക്കിയ വെടിനിര്‍ത്തല്‍ താലിബാന് ലംഘിച്ചു. തുടര്‍ന്ന് ഭീകരർക്കെതിരെ പ്രതിരോധ സേന തിരിച്ചടിക്കുകയായിരുന്നു. പഞ്ച്ശീര്‍ പ്രവിശ്യയുടെ അതിര്‍ത്തിയിലായിരുന്നു താലിബാന് ആക്രമണം നടത്തിയത്.
ഇത് തിരിച്ചടിക്കാന്‍ പ്രതിരോധ സേനയെ പ്രേരിപ്പിച്ചതോടെ ഭീകരര്‍ പിൻവലിഞ്ഞു. താലിബാന്റെ ഉപമേധാവി ആമിര്‍ മുല്ല അബ്ദുള്‍ ഗനി ബറാദര്‍ കാബൂളില്‍നിന്ന് കാണ്ഡഹാറിലേക്ക് തിരിച്ചെത്തിയതിനിടയ്ക്കാണ് പുതിയ സംഭവം. ‘ ഞങ്ങള്‍ അവരുടെ മുഖങ്ങള്‍ നിലത്തുരയ്ക്കാന് പോവുകയാണ്’ എന്ന് പഞ്ച്ശീറിലെ താലിബാന് വിരുദ്ധസേന പറഞ്ഞതായി പ്രദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
‘ഞങ്ങള്‍ അവരുടെ മുഖങ്ങള്‍ നിലത്തുരയ്ക്കാന് പോകുന്നു’വെന്ന് പഞ്ച്ശീര്‍ മലനിരകളിലെ മേല്‍ക്കെയുള്ള ഭാഗത്തുനിന്ന് ഒരു പോരാളി പറഞ്ഞു. താലിബാനുമേല്‍ മുന്‍പ് നേടിയ വിജയവും ചൂണ്ടിക്കാട്ടിയെന്ന് അഫ്ഗാനിസ്ഥാന്റെ ഖാമ പ്രസ് പറയുന്നു. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തിട്ടും പഞ്ച്ശീറിലേക്ക് കടക്കാന്‍ താലിബാനായിട്ടില്ല. മലമുകളില്‍നിന്ന് അത്യാധുനിക യന്ത്രത്തോക്കുകളുപയോഗിച്ചാണ് പഞ്ച്ശീറിലെ പോരാളികള്‍ താലിബാനെ ചെറുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: