തിരുവനന്തപുരം: നുണക്കഥയിലെ കഥാപാത്രത്തിന്റെ പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തി സംസ്ഥാന ലൈബ്രറി കൗണ്‍സില്‍. സ്ത്രീ ശാക്തീകരണത്തിന് മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്ന വനിതാവേദിക്ക് നല്കുന്ന പുരസ്ക്കാരത്തിന് പേരിട്ടിരിക്കുന്നത് നങ്ങേലി പുരസ്ക്കാരം എന്നാണ്. നവലിബറലുകളുടെ പ്രചാരണ സാഹിത്യത്തിലെ കഥാപാത്രമാണ് മുലമുറിച്ച നങ്ങേലി. മുലക്കരം പിരിക്കാന്‍ വന്ന നാടുവാഴിയുടെ മുന്നിലേക്ക് മുല അറുത്തിട്ട നങ്ങേലിയുടെ കഥ തെരുവു നാടകങ്ങള്‍, പാട്ടുകള്‍, ചിത്ര പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍ എന്നിവയെല്ലാം കൃത്യമായി സംഘടിപ്പിച്ച് പ്രചരിപ്പിരുന്നു. ഹിന്ദുക്കളില്‍ വളര്‍ന്നു വരുന്ന ഐക്യത്തിന് പോറലേല്‍പ്പിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗം കൂടിയായിരുന്നു ഇത്.
നങ്ങേലി മുലമുറിച്ച കഥ വെറും ഭാവനാ സൃഷ്ടി മാത്രമാണെന്ന ചരിത്രകാരന്മാര് തെളിവ് നിരത്തി സമര്‍ത്ഥിക്കുകയും ചെയ്തു. മുലയുടെ വലുപ്പം നോക്കി നല്കുന്ന കരമായിരുന്നില്ല ‘മുലക്കരം’.
‘തലക്കരം’, ‘മുലക്കരം’ എന്നിവ അക്കാലത്തെ തൊഴില്‍ നികുതികളായിരുന്നു. തൊഴിയാളിയായ പുരുഷനില്‍ നിന്ന് പിരിക്കുന്ന കരത്തിന് ‘തലക്കരം’ എന്നു പറയും. തൊഴിലാളി സ്ത്രീ നല്കുന്ന നികുതി ‘മുലക്കര’വും. നങ്ങേലി എന്ന പേര് അക്കാലത്ത് താഴ്ന്ന ജാതിക്കാര്‍ക്ക് ഇടില്ലായിരുന്നു എന്നതൊക്കെ അറിയാതെയായിരുന്നു കള്ളകഥ പ്രചരണം.
കള്ളക്കഥയ്ക്ക് ഔദ്യോഗികമാനം നല്‍കാനുള്ള നീക്കമാണ് ലൈബ്രററി കൗണ്‍സിലിന്റെ ‘നങ്ങേലി’ പുരസക്കാരം.
ആകെ എട്ട് പുരസ്ക്കാരങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇ എം എസ്, പി എന്‍ പണിക്കര്‍, ഡി സി, സമാധാനം പരമേശ്വരന്, എന്‍ ഇ ബാലറാം, പി രവീന്ദ്രന്, സി ജി ശാന്തകുമാര്‍ എന്നിവരുടെ പേരുകളിലാണ് മറ്റ് പുരസ്ക്കാരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: