മംഗളൂരു: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുല്ലക്കുട്ടിക്ക് നേരെ വധഭീഷണി മുഴക്കിയ യുവാവിനെതിരെ കര്‍ണാടക പോലീസ് കേസെടുത്തു. കേരളാ പോലീസില്‍ പരാതി നല്‍കിയിട്ടും കേസെടുത്തിരുന്നില്ല. തുടര്‍ന്ന് കര്‍ണാടക പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി ഉണ്ടായിരിക്കുന്നത്. എ കെ സിദ്ദിഖ് എന്നയാള്‍ക്കെതിരെയാണ് കര്‍ണാടക പോലീസ് കേസെടുത്തിരിക്കുന്നത്.
എ കെ സിദ്ദിഖ് എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്നാണ് വധഭീഷണി മുഴക്കിയ വിഡിയോ അപ് ലോഡ് ചെയ്തത്. എ കെ സിദ്ദിഖ് നാട്ടിലുണ്ടോ വിദേശത്താണോ എഫ്ബി അക്കൗണ്ട് വ്യാജമാണോ തുടങ്ങിയ കാര്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. കേരള പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്നത് കൊണ്ടാണ് മംഗളൂരു പോലീസിന് പരാതി നല്‍കിയത് എന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.
അവസരം വന്നാല്‍ അബ്ദുള്ളക്കുട്ടിയുടെ കഴുത്തറുക്കുമെന്നാണ് സിദ്ദിഖ് വീഡിയോയില്‍ പറയുന്നത്. കേരളം താലിബാനിസത്തിന്റെ കേന്ദ്രമാവുകയാണെന്ന് അബ്ദുള്ളക്കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞത്. വാരിയംകുന്നന് കേരളത്തിലെ ആദ്യ താലിബാന് തലവനാണ്. ഇഎംഎസ് നമ്പൂതിരിപ്പാടും കുടുംബവും വാരിയംകുന്നന്റെ അക്രമത്തിന്റെ ഇരകളാണ്. വാരിയംകുന്നന് സ്മാരകം പണിയാന്‍ നടക്കുന്ന ടൂറിസം മന്ത്രി ചരിത്രം മനസിലാക്കണമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.
വാരിയംകുന്നനെ ഭഗത് സിംഗിനോടുപമിച്ച സ്പീക്കര്‍ എം.ബി. രാജേഷ് ചെയ്തത് ഭഗത് സിംഗിനെ അപമാനിക്കലാണ്. മതമേതായാലും മനുഷ്യന് നന്നായാല്‍ മതിയെന്നാണ് ശ്രീനാരായണ ഗുരു പറഞ്ഞത്. എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് കേള്‍ക്കുന്നത് മനുഷ്യന് ഏതായാലും മതം ഇസ്ലാം മതിയെന്നാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ഇതിനു പിന്നാലെയാണ് സോഷ്യല്‍മീഡിയയില്‍ കൊലവിളി ഉയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: