ഇടുക്കി: കള്ളില്‍ കഞ്ചാവ് ചേര്‍ത്ത് വിറ്റ് നാടിനെ ലഹരിക്കടിമയാക്കുന്ന തൊടുപുഴ റേഞ്ചിന് കീഴിലെ 44 ഷാപ്പുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ജില്ലാ എക്സൈസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന എക്സൈസ് കമ്മീഷണറാണ് നടപടി സ്വീകരിച്ചത്. സംഭവത്തിൽ ഏഴ് ദിവസത്തിനുള്ളിൽ ഷാപ്പ് ലൈസൻസികൾ വിശദീകരണം നൽകണം. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ലൈസൻസ് പൂർണമായും റദ്ദാക്കും.
കള്ളിൽ കഞ്ചാവിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് കള്ള് ഷാപ്പുകൾക്കെതിരെയാണ് കേസെടുത്തത്. ലൈസൻസിമാർക്കും മാനേജർമാർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഗുരുതര കുറ്റകൃത്യമാണെന്നാണ് എക്സൈസിന്റെ വിലിയിരുത്തല്‍.
കഴിഞ്ഞ ഡിസംബറിലായിരുന്നു ഷാപ്പുകളില്‍ നിന്നും കള്ള് ശേഖരിച്ച് പരിശോധനയ്ക്കയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: