കാബൂള്‍: കാബൂള്‍ വിമാനത്താവളത്തിലേക്ക് പോകുന്നതില്‍ നിന്ന് 140 അഫ്ഗാന് സിഖുകാരെയും ഹിന്ദുക്കളെയും താലിബാന് തടഞ്ഞു. ഇന്ത്യന്‍ വേള്‍ഡ് ഫോറം പ്രസിഡന്റ് പുനീത് സിംഗാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതുമൂലം ബുധനാഴ്ച മുതല്‍ കാബൂള്‍ വിമാനത്താവളത്തില്‍ കാത്തിരുന്ന ഒരു പ്രത്യേക വ്യോമസേന വിമാനം പുറപ്പെടുന്നതിലും തടസമുണ്ടായി.
അഫ്ഗാനിസ്ഥാനിലെ 200 ഓളം ഹിന്ദുക്കളും സിഖുകാരും, രാജ്യത്തെ മറ്റ് പൗരന്മാര് ഉള്‍പ്പെടെ, വ്യാഴാഴ്ച രാവിലെ ഹിന്ദോണ്‍ വ്യോമതാവളത്തില്‍ എത്തിച്ചേരാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ വിമാനത്താവളത്തിലേക്ക് വരുന്നവരെ താലിബാന് തടയുകയായിരുന്നു.
ഒഴിപ്പിക്കല്‍ ആരംഭിച്ചതിനുശേഷം അഫ്ഗാനിസ്ഥാനില്‍ നിന്ന് കുടുങ്ങിക്കിടക്കുന്ന 565 പൗരന്മാരെ ഇന്ത്യ മാറ്റിയിട്ടുണ്ട്. ഇന്ത്യന്‍ എംബസിയിലെ 175 ഉദ്യോഗസ്ഥരും മറ്റ് 263 ഇന്ത്യന്‍ പൗരന്മാരും ഹിന്ദുക്കളും സിഖുകാരും ഉള്‍പ്പെടെ 112 അഫ്ഗാന് പൗരന്മാരും ഇതില്‍ ഉള്‍പ്പെടുന്നു. വിവിധ സായുധ തീവ്രവാദ ഗ്രൂപ്പുകളുടെ ഒന്നിലധികം ചെക്ക്പോസ്റ്റുകള്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഓവര്‍ഫ്ലൈറ്റ് ക്ലിയറന്‍സുകള്‍, ലാന്‍ഡിംഗ് അനുമതികള്‍ വൈകുന്നത് എന്നിവയാണ് ഒഴിപ്പിക്കല്‍ പ്രക്രിയയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന പ്രധാന പ്രശ്നങ്ങള്‍. ഇക്കാര്യം കേന്ദ്ര വിദേശകാര്യ മന്ത്രിയും വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: