ന്യൂദല്‍ഹി : അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ വളരെ മോശമാണ്. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദോഹയില്‍ വെച്ച് താലിബാന് നല്കിയ വാക്ക് പാലിച്ചില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് വിശദീകരിക്കുന്നതിന് വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഫ്ഗാന് ജനതയ്ക്കൊപ്പമാണ് ഇന്ത്യയെന്ന് വിദേശകാര്യമന്ത്രി വ്യക്തമാക്കി. താലിബാന് കാബൂള്‍ പിടിച്ചെടുത്തത് സായുധ മാര്‍ഗ്ഗത്തിലൂടെയാണ്, ഇത് ദോഹ ധാരണയ്ക്ക് വിരുദ്ധമാണ്. ഇന്ന് 20 ഇന്ത്യക്കാരെ താലിബാന് തടഞ്ഞു. ഇവരെ വിമാനത്താവളത്തിലെത്താന്‍ അനുവദിച്ചില്ല. പത്തു കിലോമീറ്ററില്‍ 15 ചെക്ക് പോസ്റ്റുകളാണ് താലിബാന് ഉണ്ടാക്കിയിട്ടുള്ളതെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി അറിയിച്ചു.
2020 ഫെബ്രുവരിയില്‍ താലിബാന് നേതാക്കളും യുഎസും തമ്മില്‍ ഒപ്പിട്ട ദോഹ ഉടമ്പടി പ്രകാരം മത സ്വാതന്ത്ര്യവും ജനാധിപത്യവും ഉറപ്പ് നല്‍കിയിരുന്നു. അഫ്ഗാനിലെ എല്ലാ വിഭാഗങ്ങളേയും ഉള്‍ക്കൊള്ളിക്കുന്ന സര്‍ക്കാരാകാണം വരേണ്ടതെന്നടക്കം കരാറിലുണ്ടായിരുന്നു. ഇതൊന്നും പാലിക്കാതെയാണ് താലിബാന് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അഫ്ഗാനില്‍ നിന്നും കഴിയാവുന്നത്ര ആളുകളെ ഒഴിപ്പിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്. അഫ്ഗാനില്‍ കുടുങ്ങി കിടക്കുന്ന എല്ലാ ഇന്ത്യക്കാരേയും തിരികെ എത്തിക്കുക എന്നതിനാണ് പ്രഥമ പരിഗണന നല്കുന്നതെന്നു അദ്ദേഹം അറിയിച്ചു. സര്‍വ്വ കക്ഷി സമ്മേളനം ഇപ്പോഴും തുടരുകയാണ്.
ജയശങ്കറിന് പുറമെ കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയലും പ്രഹ്ലാദ് ജോഷിയും സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ലോക്സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും യോഗത്തിനെത്തി. എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, ഡിഎംകെ നേതാവ് ടി.ആര്. ബാലു, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ എന്നിവരും യോഗത്തിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിദേശകാര്യ മന്ത്രി സര്‍വകക്ഷി യോഗം വിളിച്ച് ചേര്‍ത്ത് സ്ഥിതിഗതികള്‍ വിശദീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: