ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്. കൈക്കൂലി വാങ്ങി രാജ്യത്തെ വിഭവങ്ങള്‍ വിറ്റുതുലച്ചവരാണ് കോണ്‍ഗ്രസ്സുകാരെന്ന് നിര്‍മ്മലാ സീതാരാമന് പറഞ്ഞു. ദേശീയ ധനസമാഹരണ പദ്ധതിക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം നടത്തിയിരുന്നു.
മുംബൈ-പൂനെ എക്സ്പ്രസ് വേ സ്വകാര്യവല്ക്കരിക്കാന് മുന്നിട്ടിറങ്ങി 8,000 കോടി രൂപ സമാഹരിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരാണെന്ന് രാഹുല്‍ ഓര്‍ക്കണമെന്ന് നിര്‍മ്മലാ സീതാരാമന് പറഞ്ഞു. 2008 ല്‍ യുപിഎ സര്‍ക്കാരാണ് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന് പാട്ടത്തിന് നല്‍കാനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചതെന്നും ധനമന്ത്രി ഓര്‍മ്മിപ്പിച്ചു.
ആറ് ലക്ഷം കോടി രൂപ മൂല്യം വരുന്ന ആസ്തികള്‍ സ്വകാര്യ വല്‍ക്കരിച്ച് ധനസമാഹരണം നടത്താനാണ് ദേശീയ ധനസമാഹരണ പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി റോഡുകള്‍, റെയില്‍വേ, വിമാനത്താവളം, ഗ്യാസ് ലൈനുകള്‍ തുടങ്ങിയവയുടെ ഓഹരികളാണ് വിറ്റഴിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: