ചണ്ഡിഗഡ്: പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ നീക്കണമെന്ന് ആവശ്യമയര്ന്നു. പാക്കിസ്ഥാനെയും കാശ്മീരിനെയും കുറിച്ചുള്ള പ്രസ്താവനയില്‍ നവ്ജോത് സിംഗ് സിദ്ദുവിന്റെ ഉപദേഷ്ടാക്കളെ അദ്ദേഹം ലക്ഷ്യമിട്ടതോടെയാണിത്. നാല് മന്ത്രിമാരുള്‍പ്പെടെ 23 എംഎല്‍എമാര്‍ അമരീന്ദര്‍ സിംഗിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തോട് വീണ്ടും ഈ ആവശ്യമുന്നയിക്കുമെന്നും വ്യക്തമാക്കി. മന്ത്രിമാരായ ത്രിപ്ത് രജീന്ദര്‍ ബജ്വ, സുഖ്ജിന്ദര്‍ സിംഗ് രന്ധവ, ചരണ്‍ജിത് സിംഗ് ചാനി, സുഖ്ബിന്ദര്‍ സിംഗ് സര്‍കാരിയ, സിദ്ദുവിന്റെ അടുപ്പക്കാരനായ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പര്‍ഗത് സിംഗ് ഉള്‍പ്പെടെയുള്ള എംഎല്‍എമാരാണ് വിഷയത്തില്‍ ഇന്ന് യോഗം ചേര്‍ന്നത്.
‘ക്യാപ്റ്റനെ നീക്കാതെ കോണ്‍ഗ്രസിന് അതിജീവിക്കാനാകില്ല. വിഷയത്തില്‍ ഞങ്ങള്‍ സോണിയ ഗാന്ധിയെ കാണും’- ത്രിപ്ത് ബജ്വ പറഞ്ഞു. അതേസമയം, അമരീന്ദര്‍ സിംഗിനെ പിന്തുണയ്ക്കുന്ന അഞ്ചു മന്ത്രിമാരും എംഎല്‍എയും ഉള്‍പ്പെടെയുള്ള സംഘം വിവാദമുണ്ടാക്കിയ സിദ്ദുവിന്റെ അടുപ്പക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു. ആഴ്ചകള്‍ക്ക് മുന്‍പ് ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങള്‍ ഹൈക്കമാന്റ് ഇടപെട്ട് പരിഹരിച്ചശേഷം ഇത് രണ്ടാം വട്ടമാണ് അമരീന്ദര്‍ സിംഗിന് പകരം മുഖ്യമന്ത്രിയായി മറ്റൊരാള്‍ വേണമെന്ന വാദം ശക്തിപ്പെടുന്നത്.
എന്നാല്‍ അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മാറ്റില്ലെന്ന് ഹൈക്കമാന്റ് വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്നപരിഹാരമെന്ന നിലയിലായിരുന്നു സിദ്ദുവിനെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാക്കിയത്. ഉപദേഷ്ടാക്കളായ പ്യാരി ലാല്‍ ഗാര്‍ഗിന്റെയും മല്‍വീന്ദര്‍ മാലിയുടെയും പരാമര്‍ശങ്ങളാണ് അടുത്തിടെ വിവാദമായത്. ഇന്ത്യയുടെ താത്പര്യങ്ങള്‍ക്ക് കൂടുതല്‍ കോട്ടം വരുത്തുംമുന്‍പ് ഉപദേഷ്ടാക്കളെ നിയന്ത്രിക്കണമെന്ന് അമരീന്ദര്‍ സിദ്ദുവിനോട് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: