തിരുവനന്തപുരം: മാപ്പിള കലാപത്തെ പിന്തുണച്ചുകൊണ്ടുള്ള എ വിജയരാഘവന്റെ പ്രസ്താവന കേരളത്തിലെ താലിബാനികളെ പ്രീണിപ്പിക്കാനാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ്. ഹിന്ദുവംശഹത്യയായ മാപ്പിളലഹള സാമ്രാജ്യത്വശക്തികള്‍ക്ക് എതിരായുള്ള പോരാട്ടമെന്നായിരുന്നു വിജയരാഘവന്റെ പ്രസ്താവന. ഇതിനെതിരെയാണ് രൂക്ഷവിമര്‍ശനവുമായി കൃഷ്ണദാസ് രംഗത്തുവന്നിരിക്കുന്നത്.
തുടര്‍ഭരണം ലഭിക്കാന്‍ പിന്തുണ നല്കിയ എസ്ഡിപിഐ, ജമാഅത്ത് ഇസ്ലാമി തുടങ്ങിയ ശക്തികളോട് ഉദ്ദിഷ്ഠകാര്യത്തിനുള്ള ഉപകാരസ്മരണ എന്ന നിലയ്ക്കാണ് ഹിന്ദുവംശഹത്യയെ പിന്തുണച്ചുകൊണ്ടുള്ള പ്രസ്താവനയെന്ന് കൃഷ്ണദാസ് പറഞ്ഞു. സ്വാതന്ത്ര്യസമര ചരിത്രത്തില്‍ കടന്നുകൂടിയ വ്യാജന്മാരെയാണ് ഒഴിവാക്കണം. ഐസിഎച്ച് ആറിന്റെ തീരുമാനത്തെ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കണം. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് സ്മാരകം പണിയാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.
ധീരദേശാഭിമാനിയായിരുന്ന ഭഗത് സിംഗിനെ കലാപകാരിയോടുപമിച്ചതിന് സ്പീക്കര്‍ എം.ബി.രാജേഷ് ഭാരതജനതയോട് മാപ്പുപറയണം. നാളെ ഭീകരന്മാരായ അജ്മല്‍ കസബിനെയും അഫ്സല് ഗുരുവിനെയും യാക്കൂബ്മേമനെയും ഭഗത് സിംഗിനോടുപമിക്കാന് തയ്യാറാകുമോയെന്നും കൃ-ഷ്ണദാസ് ചോദിച്ചു. സിപിഎമ്മിന്റെ സൈബര്പോരാളിക്കിതൊക്കെയാകാം. പക്ഷേ അദ്ദേഹമിപ്പോള്‍ നിയമസഭാ സ്പീക്കര്‍ ആണ്. അതിന്റെ നിലവാരം കാത്തുസൂക്ഷിക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: