തൃശൂര്‍ : തെരഞ്ഞെടുപ്പ് വേളയില്‍ നല്കിയ വാക്ക് പാലിക്കാനൊരുങ്ങി സുരേഷ് ഗോപി. ശക്തന് മാര്‍ക്കറ്റിന്റെ വികസനത്തിന് ഫണ്ട് അനുവദിക്കുമെന്ന വാഗ്ദാനമാണ് അദ്ദേഹം നിറവേറ്റുന്നത്. നാളികേര വികസന ബോര്‍ഡിന്റെ പദ്ധതി അവണിശ്ശേരി പഞ്ചായത്തില്‍ നടപ്പാക്കുന്നതിന്റെ ചര്‍ച്ചകള്‍ക്കിടെയാണ് ശക്തന് മാര്‍ക്കറ്റിന്റെ വികസനത്തിന് ഒരു കോടി രൂപ അനുവദിക്കുന്ന കാര്യം ബിജെപി ജില്ലാ നേതാക്കളെ അദ്ദേഹം അറിയിച്ചത്.
മത്സ്യമാര്‍ക്കറ്റിലും പച്ചക്കറി മാര്‍ക്കറ്റിലും ഏറ്റവും വൃത്തിയോടെ ആധുനിക സൗകര്യങ്ങളോട് കൂടിയ വ്യാപാര സമുച്ചയമാണ് എം.പി.ഫണ്ട് ഉപയോഗിച്ച് ലക്ഷ്യമിടുന്നത്. 2022 ഏപ്രില്‍ മാസത്തോടെ പണി തീര്‍ത്ത് ഉദ്ഘാടനം നിര്‍വ്വഹിക്കാവുന്ന തരത്തില്‍ തൃശ്ശൂര്‍ കോര്പറേഷന് പദ്ധതി സമര്‍പ്പിച്ചാല്‍ ഉടന്‍ ഫണ്ട് അനുവദിക്കാനാണ് തീരുമാനം. കോര്പറേഷന് സമ്മതം മൂളിയാല്‍ ശക്തന് മാര്‍ക്കറ്റിന്റെ ശോച്യാവസ്ഥയ്ക്ക് ശാശ്വത പരിഹാരമാകുന്ന വികസന പദ്ധതിയാണ് യാഥാര്‍ത്ഥ്യമാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: