കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പഞ്ച്ശീറിനടുത്തുള്ള ആന്ദരാബി ജില്ലയില്‍ അഫ്ഗാന് ജനങ്ങളുടെ പിന്തുണയുള്ള നോര്‍ത്തേണ്‍ അലയന്‍സുമായുള്ള(വടക്കന്‍ മുന്നണി) ഏറ്റുമുട്ടലില്‍ 300 താലിബാന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു.
താലിബാന് കാബൂള്‍ പിടിച്ചതോടെ, മുന്‍ അഫ്ഗാന് വൈസ് പ്രസിഡന്റ് അംറുള്ള സാലേയാണ് പഞ്ച്ശീര്‍ പ്രവിശ്യ കേന്ദ്രീകരിച്ച് താലിബാന് തീവ്രവാദികളെ വെല്ലുവിളിച്ചത്. അദ്ദേഹത്തിന്റെ സേനയായ നോര്‍ത്തേണ്‍ അലയന്‍സുമായി (വടക്കന്‍ സഖ്യമുന്നണി) അഫ്ഗാന് ജനങ്ങള്‍ കൂട്ടത്തോടെ ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് താലിബാനെതിരെ പൊരുതാന്‍ മുന്നിട്ടിറങ്ങുകയാണ്. ആന്ദരാബി ജില്ലയില്‍ നടക്കുന്ന അതിശക്തമായ യുദ്ധത്തില്‍ ഇതുവരെ 300 താലിബാന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു.
ഇപ്പോള്‍ പഞ്ച്ശീറിന് പുറമെ വടക്ക് കിഴക്കന്‍ അഫഗാന് പ്രദേശമായ കാപിസയിലും താലിബാനെതിരെ ശക്തമായ പ്രതിഷേധം ഇരമ്പുകയാണ്. പഞ്ച്ശീര്‍ കീഴടക്കാന്‍ താലിബാന് കൂട്ടത്തോടെ എത്തിയതോടെയാണ് ശക്തമായ ഏറ്റുമുട്ടലിന് കളമൊരുങ്ങുന്നത്. ആന്ദരാബിയിലും പഞ്ച് ശീറിലും ദേശീയ പ്രതിരോധ സേനയെ നയിക്കുന്നത് അഹ്മദ് മസ്സൂദ് എന്ന നിര്‍ഭയനായ പോരാളിയാണ്. ഇദ്ദേഹം റഷ്യന്‍ പട്ടാളത്തിനെതിരെ പണ്ട് അഫ്ഗാനില്‍ പടനയിച്ച് കൊല്ലപ്പെട്ട പഞ്ച്ശീറിന്റെ സിംഹം എന്നറിയപ്പെട്ടിരുന്ന അഹ്മദ് ഷാ മസൂദിന്റെ മകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: