കൊച്ചി: കോവിഡ് വാക്സിനേഷന്, കോവിഡ് പ്രതിരോധ ബോധവത്ക്കരണ യഞ്ജത്തിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ അഞ്ചു ദിവസത്തെ ഡിജിറ്റല്‍ വാന്‍ ബോധവത്ക്കരണ പ്രചാരണം ആരംഭിച്ചു. പ്രചരണത്തിന്റെ ഫ്ളാഗ് ഓഫ് കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന് ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് എറണാകുളം പ്രസ്സ് ക്ലബ്ബിന് മുന്നില്‍ നിര്‍വഹിച്ചു.
കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിലുള്ള ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോ എറണാകുളം, എറണാകുളം പ്രസ്സ് ക്ലബ്ബിന്റെ സഹകരണത്തോടെയാണ് ഫ്ളാഗ് ഓഫ് ചടങ്ങ് സംഘടിപ്പിച്ചത്. ഈ മാസം 22 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഈ ഡിജിറ്റല്‍ വാന്‍ പ്രചരണം നടത്തും. കോവിഡ് വാക്സിനേഷനെ കുറിച്ചും കോവിഡ് പ്രതിരോധ മാര്‍ഗ്ഗങ്ങളെ കുറിച്ചുമുള്ള സന്ദേശം ഉള്‍ക്കൊള്ളുന്ന വിവിധ വീഡിയോ ദൃശ്യങ്ങള്‍ ഇതിന്റെ ഭാഗമായി പ്രദര്‍ശിപ്പിക്കും.
റീജിയണല്‍ ഔട്ട്റീച്ച് ബ്യൂറോ (കേരളലക്ഷദ്വീപ്) കേരളത്തിലെ വിവിധ ജില്ലകളില്‍ ഈ വിധത്തില്‍ സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ ബോധവത്ക്കരണ യജത്തിന്റെ ഭാഗമായുള്ള ആദ്യ പരിപാടിയാണിത്. വരും ദിവസങ്ങളില്‍ കോവിഡ് വ്യാപനം കൂടുതലായി ഇപ്പോള്‍ കണ്ടു വരുന്ന മലപ്പുറം പോലുള്ള മറ്റു ജില്ലകളിലും ഈ വിധത്തിലുള്ള ഡിജിറ്റല്‍ വാന്‍ ബോധവത്ക്കരണം സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: