ന്യൂദല്‍ഹി: പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തെന്‍ബര്‍ഗും മലാലയും യുഎസ് മാധ്യമ വ്യക്തിത്വമായ മിയ ഖലിഫയും താലിബാനെക്കുറിച്ച് എന്തുകൊണ്ട് സംസാരിക്കുന്നില്ലെന്ന ചോദ്യവുമായി സേനയില്‍ നിന്നും വിരമിച്ച മേജര്‍ ജനറല്‍ ജി.ഡി. ബക്ഷി.
‘മലാല, ഗ്രെറ്റ, മിയ ഖലീഫ എന്നിവരെ അഫ്ഗാനിസ്ഥാനെക്കുറിച്ച് സംസാരിക്കാന്‍ ക്ഷണിക്കുന്നു. ഇവലെല്ലാം നേരത്തെ ഇന്ത്യയിലെ കര്‍ഷക സമരത്തെക്കുറിച്ച് സംസാരിച്ചിരുന്നു,’ – മേജര്‍ ജനറല്‍ ജി.ഡി. ബക്ഷി ട്വിറ്റര്‍ പോസ്റ്റില്‍ പറയുന്നു.
അന്ന് കര്‍ഷകസമരത്തിന്റെ പേരില്‍ മലാലയും ഗ്രെറ്റ തെന്ബെര്ഗും മിയ ഖലീഫയും ഇന്ത്യയെയും നരേന്ദ്രമോദി സര്‍ക്കാരിനെയും തകര്‍ക്കാനുള്ള വലിയ ടൂള്‍ കിറ്റിന്റെ ഭാഗമായാണ് പ്രതികരിച്ചതെന്ന് ആരോപണമുണ്ടായിരുന്നു. ബിജെപി സര്‍ക്കാരിനെതിരായ ഗൂഡാലോചനയുടെ ഭാഗമായിട്ടായിരുന്നു ഇവരെല്ലാം കര്‍ഷക സമരത്തിന്റെ പേരില്‍ അന്ന് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ട്വീറ്റ് നടത്തിയത്. ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന് തീവ്രവാദികള്‍ ഭരണം പിടിച്ചതിനെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളോ ലിബറുലകളോ എന്‍ജിഒകളോ പ്രതിപക്ഷ പാര്‍ട്ടികളോ അപലപിക്കുന്നില്ലെന്ന വിമര്‍ശനം വ്യാപകമായി ഉയരുന്ന സാഹചര്യത്തിലാണ് മുന്‍ മേജര്‍ ജനറല്‍ ജി.ഡി. ബക്ഷിയുടെ പ്രതികരണം ശ്രദ്ധേയമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: