കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള റോഡ് മാര്‍ഗ്ഗമുള്ള ചരക്ക് ഗതാഗതവും താലിബാന്‍ വ്യാഴാഴ്ച തടഞ്ഞു. അഫ്ഗാനിസ്ഥാനില്‍ നിന്നും പാകിസ്ഥാന്‍ വഴിയാണ് റോഡ് വഴി ചരക്കുകളുടെ കൈമാറ്റം നടന്നിരുന്നത്. ഇതാണ് താലിബാന്‍ തടഞ്ഞിരിക്കുന്നത്.
നേരത്തെ ഇന്ത്യയുമായുള്ള എല്ലാ കയറ്റുമതി-ഇറക്കുമതി ബന്ധങ്ങളും അവസാനിപ്പിച്ചതായി താലിബാന്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ ഏകദേശം 38.5 കോടി ഡോളറിന്റെ ചരക്ക് അഫ്ഗാനിസ്ഥാനിലേക്ക് കയറ്റുമതി ചെയ്തിരുന്നു. ഏകദേശം 51 കോടി ഡോളറിന്റെ ഇറക്കുമതിയും നടത്തിയിരുന്നു. ഇതാണ് ഒറ്റയടിക്ക് താലിബാന്‍ ഭരണം പിടിച്ചതോടെ നിലച്ചത്. ദുബായ് റൂട്ടിലൂടെയുള്ള ചില ചരക്കുകളുടെ പോക്ക് വരവ് മാത്രം നടക്കുന്നതായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (എഫ്ഐഇഒ) പറഞ്ഞു.
ഇന്ത്യ ഏകദേശം 300 കോടി ഡോളര്‍ ചെലവില്‍ 400 ഓളം പദ്ധതികള്‍ അഫ്ഗാനിസ്ഥാനില്‍ നടത്തിവരികയായിരുന്നു. ഇപ്പോള്‍ ഈ പദ്ധതികളുടെ എല്ലാ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും ഇന്ത്യ നിര്‍ത്തിവെച്ചിരിക്കുകയാണ്. പഞ്ചസാര, മരുന്ന്, വസ്ത്രം, തേയില, കോഫി, മസാലകള്‍, ട്രാന്‍സ്മിഷന്‍ ടവറുകള്‍ എന്നിവയാണ് അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യ അയച്ചിരുന്നത്. പ്രധാനമായും ഡ്രൈ ഫ്രൂട്ടുകളാണ് അഫ്ഗാനിസ്ഥാനില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്നത്. ഈയിടെ ഉള്ളിയും ഇറക്കുമതി ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: