ആലപ്പുഴ: ഓണക്കാലത്ത് കൊവിഡ് വ്യാപനത്തിനെതിരെ ജാഗ്രതപാലിക്കുന്നതിനായി ജില്ലാ പോലീസ് മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചു. മുന്കാലലങ്ങളില് ഓണത്തോടനുബന്ധിച്ചുള്ള തുടര്‍ച്ചയായ അവധി ദിനങ്ങളില്‍ ബാങ്കുകളും മറ്റ് ധനകര്യസ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം നടന്നിട്ടുള്ളതിനാല്‍ അത്തരം സ്ഥാപനങ്ങളിലെ സുരക്ഷ വര്ദ്ധിപ്പിക്കുന്നതിന്സ്ഥാപന അധികാരികളുമായി ആലോചിച്ച് ആവശ്യമായ നടപടി സ്വീകരിക്കും.
അവധി ആഘോഷിക്കുന്നതിനായി കുടുംബാംഗങ്ങള്‍ എല്ലാവരും വീട് വിട്ടുപോകുന്ന സാഹചര്യം ഉണ്ടായാല്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ അറിയിക്കണം. എല്ലാ വ്യാപാര കേന്ദ്രങ്ങളുടെ അകത്തും പുറത്തും ഓണക്കാലത്ത് കൊവിഡ്-19 മാനദണ്ഡങ്ങള്‍ പരിപാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തും. കടകളും മറ്റും രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ മാത്രം തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. പൊതുസ്ഥലങ്ങളില്‍ ഓണാഘോഷ പരിപാടികള്‍ നടത്തുന്നത് അനുവദിക്കില്ല. ഓണപ്പൂക്കളം ഒഴികെ യാതൊരു കാരണവശാലും ഓണസദ്യ നടത്തുവാനോ, ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട പരിപാടികള്‍ സ്ഥാപനങ്ങളില്‍ നടത്തുവാനോ അനുവദിക്കില്ല.
മത്സ്യം, പായസം അടക്കമുള്ള മധുരപലഹാരങ്ങള്‍ എന്നിവ വില്ക്കുകന്ന കടകള്‍ എല്ലാ ആരോഗ്യനിബന്ധനകളും പാലിക്കുന്നുണ്ടോയെന്ന് ഭക്ഷ്യസുരക്ഷവകുപ്പ് ജീവനക്കാരുമായി ചേര്‍ന്ന് പരിശോധന നടത്തും. ടൂറിസം കേന്ദ്രങ്ങളിലും ഹൗസ് ബോട്ട്/മറ്റ് യാനങ്ങളിലും സര്‍ക്കാര്‍ നിഷ്ക്കര്‍ഷിച്ചിട്ടുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ജില്ലയിലെ ബീച്ചുകളിലേക്കുള്ള പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ദുരന്തനിവാരണ നിയമം പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമം പ്രകാരവും പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവുമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: