ന്യൂദല്‍ഹി: വ്യോമയാന രംഗത്ത് പുത്തന്‍ മാറ്റങ്ങള്‍ വരുത്തിയും ജനകീയ സര്‍വീസുകള്‍ വര്‍ദ്ധിപ്പിച്ചും കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. അധികാരം ഏറ്റ് 35 ദിവസങ്ങള്‍ക്കിടെ പുതിയ 44 വിമാന സര്‍വീസുകളാണ് ജ്യോതിരാദിത്യ സിന്ധ്യ ഇടപ്പെട് ആരംഭിച്ചത്.
കഴിഞ്ഞ 35 ദിവസത്തിനിടെയാണ് 44 പുതിയ വിമാന സര്‍വീസുകള്‍ ആരംഭിച്ചത്. ഇതില്‍ എട്ടു വിമാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ജനകീയ പദ്ധതിയായ ഉഡാന്‍ പദ്ധതിയുടെ കീഴില്‍ ചെറിയ വിമാനത്താവളങ്ങളില്‍ നിന്നും മെട്രോ നഗരങ്ങളിലേക്കും മറ്റ് നഗരങ്ങളിലേക്കും സര്‍വീസ് നടത്തും.
ജബല്‍പുരില്‍ നിന്നും മുംബൈ, പുണെ, സൂറത്ത്, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്കാണ് ആദ്യ സര്‍വീസ്. ഈ ആഴ്ച്ച അവസാനത്തോടെ ജബല്‍പുരില്‍ നിന്നും ഡല്‍ഹിയിലേക്കും ഇന്‍ഡോറിലേക്കും സര്‍വീസ് ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: