പുണെ: മഹാരാഷ്ട്രയിലെ പുണെയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ ക്ഷേത്രം. ബിജെപി പ്രവര്‍ത്തകനായ മയൂര്‍ മുണ്ഡെയാണ് ക്ഷേത്രം നിര്‍മ്മിച്ചത്.
പുണെയിലെ അന്ധ് മേഖലയിലാണ് ഈ ക്ഷേത്രം. സ്വന്തം സ്ഥലത്താണ് ക്ഷേത്രം പണിതതെന്ന് മയൂര്‍ പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനുള്ള ആദരമായാണ് മോദിക്ക് ക്ഷേത്രം പണിയുന്നതെന്ന് മയൂര്‍ വ്യക്തമാക്കി. ഒരു റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ് 37 കാരനായ മയൂര്‍.
മോദിയുടെ ശില്പമാണ് ക്ഷേത്രത്തിനകത്തുള്ളത്. മോദിയുടെ വിഗ്രഹവും വില കൂടിയ ചുവന്ന മാര്‍ബിളും രാജസ്ഥാനിലെ ജയ്പൂരില്‍ നിന്നാണ് കൊണ്ടുവന്നത്. ഇതിന് മാത്രം 1.6 ലക്ഷം രൂപ ചെലവായി. മോദിക്കായി രചിച്ചിരിക്കുന്ന ഒരു കവിതയും ക്ഷേത്രത്തിന് സമീപം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
‘രാമക്ഷേത്രനിര്‍മ്മാണം, ജമ്മു കശ്മീരില്‍ 370ാം വകുപ്പ് റദ്ദാക്കല്‍, മുത്തലാഖ് എന്നീ പ്രശ്നങ്ങള്‍ മോദി വിജയകരമായി കൈകാര്യം ചെയ്തു രാമക്ഷേത്രം നിര്‍മ്മിച്ച വ്യക്തിക്ക് ഒരു ക്ഷേത്രം വേണമെന്ന് തോന്നയതിനാലാണ് ക്ഷേത്രം നിര്‍മ്മിച്ചത്- മയൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: