കാബൂള്‍: അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാന് പിടിച്ചതോടെ ഭയന്ന് രാജ്യംവിട്ട പ്രസിഡന്റ് അഷ്റഫ് ഗനി നിലവിലുള്ളത് ഒമാനില്‍. തജികിസ്ഥാന്റെ ദുഷന്‍ബെയില്‍ ഇറങ്ങാന്‍ അനുമതി ലഭിച്ചില്ല. അദ്ദേഹം യുഎസിലേക്ക് പോയേക്കും. അഫ്ഗാനിസ്ഥാന്റെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുള്ള മൊഹിബും ഒമാനില്‍ ഗനിക്കൊപ്പമുണ്ടെന്നാണ് തിങ്കളാഴ്ചത്തെ റിപ്പോര്‍ട്ടുകള്‍. കാബൂളിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ ഞായറാഴ്ച ഉച്ചയ്ക്കുശേഷമാണ് അഫ്ഗാനിസ്ഥാനില്‍നിന്ന് അഷ്റഫ് ഗനി കടന്നുകളഞ്ഞത്.
ചോരചീന്തുന്നത് ഒഴിവാക്കാന്‍ അഫ്ഗാനില്‍നിന്ന് പുറത്തുകടന്നുവെന്ന് പിന്നീട് ഗനി സമൂഹമാധ്യമത്തില്‍ കുറിച്ചു. കാറുകളില്‍ നിറയെ പണവുമായാണ് ഗനി കാബൂള്‍ വിട്ടതെന്ന് റഷ്യന്‍ എംബസി വക്താവ് തിങ്കളാഴ്ച സ്പൂട്നികിനോട് പ്രതികരിച്ചു. ‘ഭരണം അവസാനിച്ചതോടെ ഗനി അഫ്ഗാനിസ്ഥാനില്‍നിന്ന് പോയ രീതി എടുത്തുപറയണം. നാലു കാറുകള്‍ നിറയെ പണം, പണത്തിന്റെ ഒരുഭാഗം ഹെലികോപ്ടറില്‍ കയറ്റാന്‍ ശ്രമിച്ചുവെങ്കിലും സ്ഥലം തികഞ്ഞില്ല. കുറച്ചുപണം റണ്‍വേയില്‍ ഉപേക്ഷിച്ചു’.-വക്താവ് നികിത ഇഷങ്കോ പറഞ്ഞു.
താലിബാന് ഭീകരര്‍ അഫ്ഗാനിസ്ഥാന്റെ തലസ്ഥാന നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ കാബൂളിലെ തെരുവുകളും ഓഫിസുകളും തിങ്കളാഴ്ച വിജനമായി.പൗരന്മാര് കൂട്ടമായി പലായനത്തിന് മുതിര്‍ന്നതോടെ വിമാനത്താവളത്തില്‍ തിക്കും തിരക്കും ദൃശ്യമായി. വസിര്‍ അക്ബര്‍ ഖാന് എംബസി ജില്ല ആളൊഴിഞ്ഞ നിലയില്‍ തുടരുന്നു. മിക്ക നയതന്ത്ര ഉദ്യോഗസ്ഥരും അവരുടെ കുടുംബങ്ങളും നഗരത്തിന് പുറത്തേക്ക് പറക്കുകയോ, വിമാനത്താവളത്തില്‍ വിമനത്തിനായുള്ള കാത്തിരിപ്പിലോ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: