കൊല്ലം: വിഭജനമെന്ന ദുരന്തത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും പാടില്ലെന്ന് പറയുന്നവരുടെ പ്രസ്ഥാനങ്ങളുടെ കൈകളില്‍ വിഭജനത്തിന്റെ രക്തക്കറ പുരണ്ടിട്ടുണ്ടെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ സഹപ്രചാര്‍ പ്രമുഖ് ഡോ: എന്‍.ആര്. മധു. കൊല്ലത്ത് നടന്ന അഖണ്ഡഭാരത സ്മൃതി ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ നാടിന്റെ ചരിത്രവും പാരമ്പര്യവും വരും തലമുറ അറിയരുതെന്ന് അവര്‍ ആഗ്രഹിക്കുന്നു. പരദേശികളോട് വിധേയത്വമുള്ളവര്‍ ഇന്നും നമ്മുടെ ഇടയിലുണ്ട്. വരും തലമുറയിലും അങ്ങനെയുള്ളവര്‍ ഉണ്ടാകണമെന്നതാണ് അവരുടെ ആഗ്രഹം. അതുകൊണ്ടാണ് സ്വതന്ത്ര്യം കിട്ടി ഏഴുപതിറ്റാണ്ടായിട്ടും ദേശീയ വിദ്യാഭ്യാസ നയം രൂപികരിക്കാന്‍ കഴിയാതെ പോയത്.
ഇപ്പോള്‍ ഇതിനൊക്കെ മാറ്റം വന്നുകൊണ്ടിരിക്കുന്നു. ഇന്നത്തെ തലമുറയുടെ ചിന്തകളിലെ മാറ്റം പലരെയും വേഷം മാറാന്‍ നിര്‍ബന്ധമാക്കി. ദേശീയതയില്‍ വിശ്വാസമില്ലാത്ത, ബലിധാനികളെ അംഗികരിക്കാത്ത, സ്വാതന്ത്ര്യം കിട്ടിയിട്ടില്ലെന്ന് പോലും പറഞ്ഞ് പരത്തിയവര്‍ ഏഴുപത്തിയഞ്ച് വര്‍ഷമായി ഉയര്‍ത്താന്‍ തോന്നാതിരുന്ന ദേശീയ പതാക ഇന്ന് കുറ്റബോധത്തോടെ ഉയത്തി. ജിന്നയുടെ പാകിസ്ഥാന് വാദം നായയുക്തമാണെന്ന് വാദിച്ചവര്‍ക്ക് വൈകിയെങ്കിലും ബോധം ഉദിച്ചത് നന്നായിയെന്ന് അദ്ദേഹം പറഞ്ഞു. ഡോ: രേഷ്മകൃഷ്ണന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. മഹാനഗര്‍ സമ്പര്‍ക്ക പ്രമുഖ് വി.രാജു മുണ്ടയ്ക്കല്‍ പ്രമുഖ വ്യക്തികളെ സദസിന് പരിചയപ്പെടുത്തി.
കൊല്ലം മഹാനഗരത്തിലെ വിവിധ നഗരങ്ങളില്‍ നടന്ന പരിപാടികളില്‍ ധര്‍മജാഗരണ്‍ പ്രാന്തീയ പ്രമുഖ് എസ്.സുദര്‍മന്‍, കൊല്ലം വിഭാഗ് ബൗദ്ധിക്ക് പ്രമുഖ് ജയപ്രകാശ്, മഹാനഗര്‍ സഹകാര്യവാഹ് കെ.വി. സെന്തില്‍ കുമാര്‍, ബൗദ്ധിക്ക് പ്രമുഖ് എം.പ്രദീപ്, പ്രചാര്‍ പ്രമുഖ് എസ്.ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: