കൊല്ലം: സഹകരണ ബാങ്കുകളിലെ കമ്മീഷന്‍ ഏജന്റുമാര്‍ ഗ്രൂപ്പ് ഡെപ്പോസിറ്റുകള്‍ ഉള്‍പ്പെടെയുള്ള ദിവസനിക്ഷേപങ്ങള്‍ ലഭിക്കാതായതോടെ ദുരിതത്തില്‍. വ്യാപാര-വ്യവസായ മേഖലയില്‍ ഉണ്ടായ സാമ്പത്തിക മാന്ദ്യമാണ് കാരണം.
ജില്ലയില്‍ മാത്രം വിവിധ സഹകരണ ബാങ്കുകളുടെ കമ്മിഷന്‍ ഏജന്റുമാരായി 3000 പേരാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ 60 എ ക്ലാസ് ബാങ്കുകള്‍ക്കായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ വനിതാ സഹകരണ സംഘങ്ങള്‍, കാര്‍ഷിക-വിവിധോദ്ദേശ സംഘങ്ങള്‍ എന്നിവയിലും നിരവധി പേര്‍ കമ്മിഷന്‍ ഏജന്റുമാരായി ഉപജീവനം നടത്തുന്നുണ്ട് .പ്രതിമാസം 12 ലക്ഷം വരെ കളക്ഷന്‍ ലഭിച്ചിരുന്ന ഏജന്റുമാര്‍ക്ക് നിലവില്‍ 50,000 രൂപ പോലും ഇപ്പോള്‍ ലഭിക്കുന്നില്ല.
ഗ്രൂപ്പ് ഡെപ്പോസിറ്റ് പദ്ധതി പ്രകാരം 20ല്‍ പരം ലേലക്കുറികള്‍ നടത്തിയിരുന്ന സ്ഥാനത്ത് കാലാവധി കഴിഞ്ഞ ഒരു കുറിപോലും തുടങ്ങാന്‍ കഴിയാതെ നെട്ടോട്ടത്തിലാണ് ഏജന്റുമാര്‍. വാച്ച് മാന്‍, പ്യൂണ്‍ തസ്തികകളില്‍ 25 ശതമാനം കമ്മീഷന്‍ ഏജന്റുമാര്‍ക്ക് സംവരണം ചെയ്തിട്ടുണ്ടെങ്കിലും അതിന്റെ ആനുകൂല്യം ലഭിക്കാറില്ല. പലപ്പോഴും പ്രായത്തിന്റേതുള്‍പ്പെടെയുള്ള തടസ്സങ്ങളാണ് പറയുകയെന്ന് കമ്മീഷന്‍ ഏജന്റുമാര്‍ പറയുന്നു. ഇതു കാരണം സര്‍വീസും പ്രായവും കൂടുതലുള്ള ഭൂരിപക്ഷത്തിനും ആനുകൂല്യം ലഭിക്കുന്നില്ല. ഈ വിവേചനം പരിഹരിക്കാന്‍ കമ്മിഷന്‍ ജീവനക്കാരെ ഫീഡര്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കണമെന്ന ആവശ്യത്തിന് അര നൂറ്റാണ്ടിന്റെയെങ്കിലും പഴക്കമുണ്ട്. പ്രായക്കൂടുതലുള്ളവരെ പ്രത്യേകമായി കണ്ട് സംവരണ തസ്തികയില്‍ സ്ഥിരം നിയമനം നടത്തി 70 വയസ് വരെ തുടരാന്‍ അനുവദിക്കണമെന്നാണ് ആവശ്യം.
ജീവനക്കാര്‍ക്ക് ലഭിക്കുന്ന ഗ്രാറ്റുവിറ്റി അടക്കമുള്ള മുഴുവന്‍ ആനുകൂല്യങ്ങളും കമ്മീഷന്‍ ഏജന്റുമാര്‍ക്കും ലഭ്യമാക്കണം. ജോലിസ്ഥിരതയും വേതന സ്ഥിരതയും ഉറപ്പാക്കണം. നിലവില്‍ പല സ്ഥാപനങ്ങളിലും പല രീതിയിലുള്ള കമ്മിഷന്‍ നിരക്കുകളാണ്. അത് ഏകീകരിച്ച് എല്ലാവിധ നിക്ഷേപങ്ങള്‍ക്കും നാലു ശതമാനം കമ്മീഷന്‍ നടപ്പാക്കണമെന്ന ആവശ്യവും വര്‍ഷങ്ങളായി ഉയര്‍ത്തുന്നു.
ഈ മേഖലയിലുള്ളവരുടെ വിരമിക്കല്‍ പ്രായം 70 വയസ്സാണ്. 30-35 വര്‍ഷത്തോളം നടന്നും സൈക്കിള്‍ ചവിട്ടിയും പിരിവെടുത്ത് കഷ്ടപ്പെടുന്നവര്‍ നിരവധിയുണ്ട്. ഇവരില്‍ പലര്‍ക്കും 5000ത്തിനും 10000ത്തിനും ഇടയിലാണ് കമ്മീഷന്‍ ലഭിക്കുന്നത്. 600 രൂപയാണ് പിഎഫ് പിടിക്കുന്നത്.
പെന്‍ഷന്‍ ഫണ്ടില്‍ നാല് ലക്ഷം രൂപ ഉണ്ടെങ്കില്‍ മാത്രമേ കുറഞ്ഞ തുകയെങ്കിലും ലഭിക്കൂ. കമ്മിഷന്‍ ജീവനക്കാര്‍ 600 രൂപ അടച്ചാല്‍ പെന്‍ഷന്‍ ലഭിക്കില്ല. ഇതുകാരണം മിനിമം സംഖ്യ പിഎഫില്‍ അടക്കാന്‍ സാധിക്കാതെ വെറുംകൈയുമായാണ് പലരും പിരിഞ്ഞു പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: