തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്ന് കേരളത്തില്‍. ഉച്ചയോടെ തിരുവനന്തപുരത്ത് എത്തുന്ന മന്ത്രി മുഖ്യമന്ത്രി പിണറായി പിണറായി വിജയന്, ആരോഗ്യ മന്ത്രി വീണ ജോര്‍ജ് , കേന്ദ്ര ,സംസ്ഥാന ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തും.
തുടര്‍ന്ന് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ലൈഫ് കെയര്‍ ലിമിറ്റഡ് ഓഫീസ് സന്ദര്‍ശിക്കുന്ന മാണ്ഡവ്യ, എച്എല്എല്ലിന്റെ – ന്റെ പ്രവര്‍ത്തനം സംബന്ധിച്ച അവലോകന യോഗത്തിലും പങ്കെടുക്കും. തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജും സന്ദര്‍ശിച്ച ശേഷം രാത്രിയോടെ മടങ്ങി പോകും
പ്രതികരിക്കാൻ ഇവിടെ എഴുതുക: