കൊല്‍ക്കത്ത: ബംഗാളിലും കശ്മീരിന്റേതിന് സമാനമായ ഒരു സാഹചര്യമാണ് രൂപപ്പെടുന്നതെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍. തുടര്‍ച്ചയായ ആക്രമണങ്ങളും കൂട്ടബലാത്സംഗങ്ങളും ഏറ്റുവാങ്ങുകയാണ് അവിടെ ബിജെപിയെ പിന്തുണയ്ക്കുന്ന ഹിന്ദു സമുദായം. പിടിച്ചുനില്‍ക്കാനാവാതെ ഹിന്ദു കുടുംബങ്ങള്‍ കൂട്ടപ്പലായനം ചെയ്യേണ്ടതായും വരുന്നു.
ഇതിനെതിരെ മമതയുടെ തൃണമൂല്‍ സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. അവിടുത്തെ പൊലീസും കണ്ടില്ലെന്ന് നടിക്കുന്നു. ഇക്കഴിഞ്ഞ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി കുടുംബങ്ങള്‍ക്കും ബിജെപിക്ക് വോട്ട് ചെയ്ത കുടുംബങ്ങള്‍ക്കും നേരെ നടന്നത് ആസൂത്രിത കൊലപാതകങ്ങളും കൂട്ടബലാത്സംഗങ്ങളുമാണെന്നാണ് കരുതുന്നത്. പിടിച്ചുനില്‍ക്കാനാവാതെ കുറെ ഹിന്ദു കുടുംബങ്ങള്‍ അസ്സമിലേക്ക് കൂട്ടപ്പലായനം ചെയ്യേണ്ടിവന്നു.
അതോടെ തീര്‍ന്നില്ല. ഇപ്പോഴിതാ കഴിഞ്ഞയാഴ്ച ഒരു ബിജെപി പ്രവര്‍ത്തകന്റെ ഊമയായ ഭാര്യയെ അഞ്ച് തൃണമൂല്‍ പ്രവര്‍ത്തകര്‍ കൂട്ടബലാത്സംഗം ചെയ്തു. കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയുടെ ശരീരം പുറത്തെ ബൈക്കില്‍ കെട്ടിയിട്ടാണ് കുറ്റവാളികള്‍ പോയത്. ഇത് ആസൂത്രിത ആക്രമണമായിരുന്നു. ബിജെപിയില്‍ വിശ്വസിക്കുന്ന, ബിജെപിയില്‍ അനുഭാവം പ്രകടിപ്പിക്കുന്ന പ്രവര്‍ത്തകരെ ഭയപ്പെടുത്താനുള്ള ശ്രമം.അഞ്ച് കുറ്റവാളികളുടെ പേര് കൈമാറിയിട്ടും പ്രധാന കുറ്റവാളികളെ വെറുതെ വിട്ട് പൊലീസ് മൂന്ന് പേരെ മാത്രം അറസ്റ്റ് ചെയ്തു.
മാത്രമല്ല, ബിജെപി അനുഭാവികള്‍ക്ക് നേരെ നടക്കുന്ന ക്രൂരമായ ആക്രമണങ്ങളും കൂട്ടബലാത്സംഗവും ബംഗാളിലെ പ്രധാന മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടക്കുകയാണ്. ബിജെപി കുടുംബങ്ങള്‍ക്ക് നേരെ നടന്ന തൃണമൂല്‍ അക്രമത്തെക്കുറിച്ച് ഏറ്റവുമൊടുവില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ട് മമത ബാനര്‍ജി സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുന്നു. തെരഞ്ഞെടുപ്പാനന്തരം നടന്ന അക്രമങ്ങളെക്കുറിച്ചുള്ള അന്വേഷണം ഫലപ്രദമല്ലെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ബംഗാളില്‍ നടക്കുന്നത് നിയമവാഴ്ചയല്ല, ഭരണാധികാരിയുടെ നിയമമാണെന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന് നിയോഗിച്ച അന്വേഷണസമിതിയുടെ റിപ്പോര്‍ട്ട് പറയുന്നു.
ബലാത്സംഗത്തിന് വിധേയരായ സ്ത്രീകള്‍ തൃണമൂല്‍ സര്‍ക്കാരിനെ ഭയന്ന് നിശ്ശബ്ദത പാലിക്കുകയാണെന്നും റിപ്പോര്‍ട്ട് പറുന്നു. തൃണമൂല്‍ ഗുണ്ടാസംഘങ്ങളും ബ്യൂറോക്രസിയും രാഷ്ട്രീയശക്തികളും ചേര്‍ന്നുള്ള ഭീകരമായ കൂട്ടുകെട്ടാണ് ബംഗാളില്‍ നിലനില്‍ക്കുന്നത്. ഇതില്‍ ആക്രമിക്കുന്നവര്‍ ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടവരാണ്. ആക്രമിക്കപ്പെടുന്നവരോ ഹിന്ദു സമുദായത്തില്‍പ്പെട്ടവരും. 1980കളില്‍ ജമ്മു കശ്മീരില്‍ നടന്നതും ഇതാണെന്ന് രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നു. അന്ന് പതിനായിരക്കണക്കിന് കശ്മീരി ബ്രാഹ്മണരായ് അക്രമം ഭയന്ന് കശ്മീര്‍ താഴ് വര വിട്ട് ഓടിപ്പോയത്. കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപ്പലായനം ഒരു പ്രത്യേക സമുദായത്തില്‍ നിന്നുള്ളവരുടെ അക്രമം ഭയന്നായിരുന്നു. 1990കളില്‍ ആകെയുണ്ടായിരുന്ന 1.4 ലക്ഷം ക്ശമീരി പണ്ഡിറ്റുകളില്‍ ഒരു ലക്ഷം പേരാണ് കശ്മീര്‍ താഴ് വരയില്‍ നിന്നും പ്രാണരക്ഷാര്‍ത്ഥം ഓടിപ്പോയത്. ഇസ്ലാമിക തീവ്രവാദികളും കശ്മീര്‍ സ്വദേശഅക്രമികളും ചേര്‍ന്നാണ് അന്ന് കശ്മീരി പണ്ഡിറ്റുകളെ വേട്ടയാടിയത്. അവരുടെ സ്ത്രീകളും അക്രമിക്കപ്പെട്ടു. അന്നും അവര്‍ക്കു നേരെയുള്ള അക്രമത്തെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസുണ്ടായില്ല. അക്രമികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ജമ്മു കശ്മീരിലെ സര്‍ക്കാരുണ്ടായിരുന്നില്ല. ഈ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളുമുണ്ടായില്ല. ജനവരി 19 കശ്മീരിന്റെ ചരിത്രത്തിലെ കറുത്ത ദിനമാണ്. അന്ന് ഒരൊറ്റ ദിവസം കശ്മീരി പണ്ഡിറ്റുകളായ ഹിന്ദുസമുദായത്തില്‍ ആയിരക്കണക്കിന് പേര് ഒറ്റയടിക്ക് താഴ് വര വിട്ടോടിപ്പോയി.
ചരിത്രത്തിന്റെ ഒരാവര്‍ത്തനം പോലെ ബംഗാളിലും ഇത് തന്നെ നടക്കുന്നു. ഒരു സമുദായം മറ്റൊരു സമുദായത്തെ തിരഞ്ഞുപിടിച്ചാക്രമിക്കുന്നു. തൃണമൂല്‍ സര്‍ക്കാര്‍ ഇതിന് മൗനാനുവാദം നല്കുന്നു. ബംഗാള്‍ പൊലീസ് അന്വേഷണം പോലും നടത്തുന്നില്ല. ദേശീയ മനുഷ്യാവകാശകമ്മീഷന്റെ റിപ്പോര്‍ട്ട് നോക്കുക. ബംഗാളിലെ തെരഞ്ഞെടുപ്പിന് ശേഷം തൃണമൂല്‍ ഗുണ്ടകള്‍ ബിജെപി അനുഭാവികളുടെയും ബിജെപി പ്രവര്‍ത്തകരുടെയും കുടുംബങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണങ്ങളെക്കുറിച്ച് 1650 പരാതികള്‍ ലഭിച്ചു. ഈ പരാതിപ്രകാരം 5,000 പേര് ആക്രമണത്തിനിരകളാണ്. ബംഗാള്‍ സ്റ്റേറ്റ് ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് 315 പരാതികള്‍ ലഭിച്ചു അതില്‍ 9,900 പേര് ആക്രമണത്തിനിരകളാണ്.
സ്ത്രീകള്‍ക്കെതിരായ തൃണമൂല്‍ ഗുണ്ടകളുടെ അതിക്രമത്തെക്കുറിച്ച് ദേശീയ വനിതാ കമ്മീഷന് വക ദേശീയ മനുഷ്യാവകാശ കമ്മീഷന് 57 പരാതികള്‍ ലഭിച്ചു. തെരഞ്ഞെടുപ്പ് ക്മ്മീഷന് കൊലപാതകം, ബലാത്സംഗം, ലൈംഗികാതിക്രമം, കൊള്ള എന്നീ ഇനങ്ങളില്‍ പരാതികള്‍ വേറെയും ലഭിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ച 2000 പരാതികളനുസരിച്ച് 15,000 പേര് ഇരകളാണ്.
ഇതില്‍ 322 പരാതികള്‍ കൂച് ബീഹാറില്‍ നിന്നാണ്. 314 ബിര്‍ഭൂമില്‍ നിന്നും 196 എണ്ണം 24-നോര്‍ത്ത് പര്‍ഗാനാസില്‍ നിന്നും 172 എണ്ണം കൊല്‍ക്കൊത്തയില്‍ നിന്നും 203 സൗത്ത് 24 പര്‍ഗാനാസില്‍ നിന്നും 113 പൂര്‍ബ ബര്‍ദ്മാനില്‍ നിന്നും 90 എണ്ണം നാദിയയില്‍ നിന്നുമാണ്. ഈ പ്രദേശങ്ങളെല്ലാം തൃണമൂല്‍ കോട്ടകളാണ്.ഈ സ്ഥലങ്ങളെല്ലാം മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളാണ്.
ആകെ ലഭിച്ച 1934 പരാതികളില്‍ 1168 എണ്ണത്തില്‍ മാത്രമാണ് പൊലീസ് കേസെടുത്തത്. 9304 പേര് കുറ്റവാളികളായി ഉണ്ടായിരുന്നെങ്കിലും അറസ്റ്റ് ചെയ്തത് വെറും 1,345 പേരെ. ഇതില്‍ 1086 പേര്‍ക്ക് ജാമ്യം നലഭിച്ചു. അതായത് മൊത്തം കുറ്റവാളികളില്‍ അറസ്റ്റ് ചെയ്യപ്പെട്ടത് 2.88 ശതമാനം പേര് മാത്രം. 97 ശതമാനം അക്രമികളും സ്വതന്ത്രമായി പുറത്ത് വിലസുന്നു.
ഇത് സാധാരണ രാഷ്ട്രീയ അതിക്രമമല്ല. തൃണമൂല്‍ സര്‍ക്കാരിന്റെ ആസൂത്രിത അക്രമങ്ങളാണ്. 2021ലെ ജനസംഖ്യാകണക്കെടുപ്പ് ബംഗാളില്‍ നടന്നിട്ടില്ല. ബംഗാളില്‍ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ക്ക് മമതയുടെ സര്‍ക്കാര്‍ അഭയം നല്‍കുകയാണ്. തങ്ങളുടെ പാര്‍ട്ടിയിലേക്ക് മമത സാമൂഹ്യവിരുദ്ധരെ നിരന്തരമായി റിക്രൂട്ട് ചെയ്യുകയും അവര്‍ക്ക് അഭയം നല്‍കുകയും ചെയ്യുന്നു. അതേ സമയം അക്രമത്തിന് ഇരയായ ഹിന്ദു കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികളും തയ്യാറാക്കുന്നു. പക്ഷെ ഇതിന് കൃത്യമായ ബദല്‍ സൃഷ്ടിച്ചില്ലെങ്കില്‍ കശ്മീരിലേതു പോലെ ഒരു കറുത്ത ദിനം – ഹിന്ദുകുടുംബങ്ങളുടെ കൂട്ടപ്പലായനത്തിന്റെ കറുത്ത ദിനം- വിദൂരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: