കോഴിക്കോട്: ഇരകള്‍ക്കൊപ്പം എന്ന് വാദിച്ച് പ്രത്യേകതരം രാഷ്ട്രീയക്കളി നടത്തുന്നവര്‍ക്ക് അഫ്ഗാനിസ്ഥാനിലെ പ്രശ്നങ്ങളില്‍ നിലപാടു പറയാനാവാത്ത സ്ഥിതി. ഇക്കൂട്ടരില്‍ കമ്യൂണിസ്റ്റുകളാണ് ഏറെ കഷ്ടത്തില്‍.
അഫ്ഗാനില്‍ ഇസ്ലാമിക ഭരണ സംവിധാനത്തെ ഇസ്ലാമിക ഭീകരരായ താലിബാനാണ് ആക്രമിച്ച് കൈയേറിയിരിക്കുന്നത്. ഭരണകൂടത്തിനൊപ്പമാണ് നില്‍ക്കേണ്ടത് എങ്കിലും അക്രമികളുടെ മതവും അവരുടെ രാഷ്ട്രീയ നിയന്ത്രണ സ്വാധീനവും എന്തെങ്കിലും നിലപാട് പറയാന്‍ അവരെ വിലക്കുകയാണ്. അഫ്ഗാന് ഭരണകൂടം അമേരിക്കയുമായി ചേര്‍ന്ന് സ്വന്തം ജനതയെ വേട്ടയാടുന്നുവെന്ന മുന്‍കാല വാദം ഇപ്പോള്‍ ആവര്‍ത്തിക്കാനും കഴിയുന്നില്ല.
ഇസ്രയേല്‍, സ്വന്തം രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ പാലസ്തീന് ആക്രമണത്തെ ചെറുത്തപ്പോള്‍ ഇക്കൂട്ടര്‍ ഇസ്രയേലിനെതിരേ നിലപാടെടുക്കുകയും പ്രതിഷേധിക്കുകയും ചെയ്തത് ഇസ്ലാമിക സമൂഹത്തിന്റെ പിന്തുണയ്ക്കായിരുന്നു. പക്ഷേ, ഇപ്പോള്‍ അതേ ഇസ്ലാമിക സമൂഹത്തെയും ഭരണകൂടത്തെയും ആക്രമിക്കുന്നത് ഇസ്ലാമിക ഭീകരര്‍ ആയതിനാല്‍ ഇക്കൂട്ടര്‍ക്ക് പ്രതികരിക്കാനാവുന്നില്ല.
അഫ്ഗാന് വിഷയത്തില്‍ ഇന്ത്യ സഹായിക്കാന്‍ ഇടപെടണമെന്ന ആ രാജ്യത്തിന്റെ ആവശ്യത്തില്‍ പ്രതികരിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ് കമ്യൂണിസ്റ്റുകള്‍. ഏത് രാജ്യാന്തര വിഷയത്തിലും ആദ്യം അഭിപ്രായം പറയുന്ന അവര്‍ക്കു മാത്രമല്ല, കോണ്‍ഗ്രസിനും സാധിക്കുന്നില്ല. ശ്രീലങ്കയിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ എടുത്തു ചാടി, സൈനിക സഹായം ചെയ്ത പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ അനുഭവവും ഉള്ളതിനാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസും പ്രതികരിക്കാനില്ല. പക്ഷേ, ഇസ്ലാമിക ഭരണകൂടത്തിനെതിരേ ഇസ്ലാമിക ഭീകരര്‍ നടത്തുന്ന ആക്രമണമെന്നതിനാലാണ് കമ്യൂണിസ്റ്റുകള്‍ക്കും കോണ്‍ഗ്രസിനും മറ്റ് കക്ഷികള്‍ക്കും മിണ്ടാനാവാത്തത് എന്നതാണ് വാസ്തവം. മാധ്യമങ്ങളും ഇക്കാര്യത്തില്‍ കരുതലോടെയാണ് പ്രതികരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: