തിരുവനന്തപുരം: തിരുവിതാംകൂറിനേയും ഇന്ത്യന്‍ മഹാരാജ്യത്തിന്റെ ഭാഗമാക്കാനുള്ള സമ്മതപത്രത്തില്‍ മഹാരാജാവ് ചിത്തിരതിരുനാള്‍ തുല്യം ചാര്
ത്തിയത് 1949 ജൂലായ് 30 ന്. ഇന്ത്യന്‍ യൂണിയനില്‍ ചേരുന്നതിനെ എതിര്‍ത്ത ആദ്യത്തെ നാട്ടുരാജ്യം എന്ന നിലയില്‍ തിരുവിതാംകൂറിന്റെ നിലപാട് രാജ്യം മുഴുവന്‍ ശ്ര്ദ്ധിക്കുന്ന കാലം. നാട്ടുരാജ്യങ്ങളെ ഏകീകരിച്ച് ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രീപീകരിച്ച സര്‍ദാര്‍ പട്ടേല്‍ തലവനും വി.പി. മേനോന് സെക്രട്ടറിയുമായി വകുപ്പിന്റെ ശ്രമഫലമായി, ഇന്ത്യയുമായി കൈകോര്‍ക്കില്ലെന്ന വാശിയിലുറച്ചുനിന്ന നിരവധി നാട്ടുരാജ്യങ്ങളെ നിലപാട് മാറ്റത്തിലേക്ക് കൊണ്ടുവന്നു. അങ്ങനെ തിരുവിതാംകൂറും ലയിക്കാന്‍ തീരുമാനിച്ചു. ലയനകരാറില്‍ ഒപ്പിട്ട ശേഷം മഹാരാജാവ് ചെയ്തതെന്ത്. അനന്തരവളും എഴുത്തുകാരിയുമായ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായി ആ ദിവസം ഇപ്പോഴും ഓര്‍ക്കുന്നു.
‘ കൊട്ടാരത്തിലെ കുട്ടികളായ ഞങ്ങള്‍ക്ക് അമ്മാവനായ ചിത്തിര തിരുനാള്‍ തിരുമനനസ്സ് എല്ലാ ദിവസവും കഥ പറഞ്ഞു തരുന്ന പതിവുണ്ടായിരുന്നു. പുറത്തു നടക്കുന്ന വിവാദങ്ങളോടെക്കെ നിസ്സംഗഭാവം പുലര്‍ത്തിയിരുന്നു മഹാരാജാവ്. ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാനുള്ള സമ്മത പത്രത്തില്‍ ഒപ്പു വെച്ചു. ഒപ്പിട്ട പേന താഴെവെച്ച ഉടന്‍ എഴുന്നേറ്റ് ഞങ്ങളുടെ അടുത്തേക്ക് വന്നും. കഥകളും പാട്ടുമൊക്കെയായി ഒരു മണിക്കൂറോളം ചെലവിട്ടു.:
സന്യാസി സമാനമായ മാനസികാവസ്ഥയിലേക്ക് മഹാരാജാവ് എത്തിയിരുന്നതായും അശ്വതി തിരുനാള്‍ നിരീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: