ജനാധിപത്യത്തിന്റെ ശ്രീകോവിലായി കരുതപ്പെടുന്ന പാര്‍ലമെന്റിനെ പ്രതിപക്ഷം കലാപകേന്ദ്രമാക്കി മാറ്റുന്നതാണ് മണ്‍സൂണ്‍ സമ്മേളനത്തില്‍ കണ്ടത്. ഈ സമ്മേളനത്തിന്റെ പത്ത് സിറ്റിങ്ങുകളിലും പ്രതിപക്ഷ അംഗങ്ങളുടെ ്രപതിഷേധവും കോലാഹലവും ബഹിഷ്കരണവും മാത്രമല്ല അക്രമപ്രവര്‍ത്തനങ്ങളുമാണ് അരങ്ങേറിയത്. മുതിര്‍ന്ന അംഗങ്ങള്‍ നടത്തിയ അക്രമങ്ങളെ നിയന്ത്രിക്കാന്‍ മാര്‍ഷലുകളെ വിളിച്ചുവരുത്തിയപ്പോള്‍ തങ്ങളെ ആക്രമിക്കാന്‍ സര്‍ക്കാര്‍ പുറത്തുനിന്ന് ആളെയിറക്കുകയാണെന്ന് നിരുത്തരവാദപരമായി ആരോപണം ഉന്നയിക്കുകയാണ് പ്രതിപക്ഷം ചെയ്തത്. രാജ്യസഭയിലെ സിസിടിവി ദൃശ്യങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടതോടെ പ്രതിപക്ഷം പ്രചരിപ്പിച്ച ഈ നുണകള്‍ പൊളിഞ്ഞു. പ്രതിപക്ഷ എംപിമാര്‍ മാര്‍ഷലുകളെ ആക്രമിക്കുന്നതായിരുന്നു ദൃശ്യങ്ങൡ കണ്ടത്. കേരളത്തില്‍നിന്നുള്ള സിപിഎം രാജ്യസഭാ എംപി എളമരം കരീം ഒരു മാര്‍ഷലിന്റെ കഴുത്തിനു പിടിച്ച് ഞെരുക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ സഹപ്രവര്‍ത്തകര്‍ കേരള നിയമസഭയില്‍ കാട്ടിക്കൂട്ടിയ അതിക്രമങ്ങള്‍ ഈ ‘ജനപ്രതിനിധി’ പാര്‍ലമെന്റില്‍ പരീക്ഷിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ രണ്ട് വനിതാ അംഗങ്ങള്‍ ചേര്‍ന്ന് ഒരു വനിതാ മാര്‍ഷലിനെ അടിക്കുന്നതും വലിച്ചിഴച്ചു കൊണ്ടുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം. രാജ്യസഭാ ഡയറക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രതിപക്ഷ അംഗങ്ങളാണ് അക്രമം നടത്തിയതെന്ന് വ്യക്തമായി പറയുന്നുണ്ട്.
സഭാ നടപടികള്‍ കരുതിക്കൂട്ടി അലങ്കോലപ്പെടുത്തുകയായിരുന്നു പ്രതിപക്ഷം. രാജ്യസഭയില്‍ നൂറ്റി ഇരുപത്തിയേഴാം ഭരണഘടനാ ഭേദഗതി ബില്‍ ചര്‍ച്ചയ്ക്കെടുത്ത ഉടന്‍ സഭയുടെ നടുത്തളത്തിലേക്ക് ഇരച്ചുകയറിയ പ്രതിപക്ഷം മേശപ്പുറത്തെ ബുക്കുകളും പേപ്പറുകളും കീറിയെറിയുകയാണുണ്ടായത്. ചിലര്‍ മേശപ്പുറത്തു കയറിനിന്ന് ആക്രോശിക്കുകയുണ്ടായി. ഇതോടെയാണ് കൂടുതല്‍ കഷ്ടനഷ്ടങ്ങളുണ്ടാകാതെ നോക്കാനായി മാര്‍ഷലുകളെ വിളിച്ചുവരുത്തിയത്. സ്വന്തം പ്രശ്നങ്ങളുന്നയിക്കാനും പരിഹാരമുണ്ടാക്കാനും ജനങ്ങള്‍ പാര്‍ലമെന്റിലേക്ക് പറഞ്ഞയച്ചവരാണ് അവരുടെ നികുതിപ്പണം പാഴാക്കുന്ന പ്രവര്ത്തനങ്ങൡലേര്പ്പെട്ടത്. ചര്‍ച്ചകള്‍ നടത്തുകയും സര്‍ക്കാരിനോട് ഉത്തരം തേടുകയും ചെയ്യേണ്ട പ്രതിപക്ഷത്തെ ചില ‘മാന്യന്മാരായ’ അംഗങ്ങള്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി അക്രമങ്ങള്‍ അഴിച്ചുവിട്ടത് സഭാ നടപടികള്‍ തടസ്സപ്പെടുത്തണമെന്ന ഉദ്ദേശ്യം വച്ചുകൊണ്ടുതന്നെയായിരുന്നു. അധ്യക്ഷപീഠത്തെ അപമാനിക്കാനും ചിലര്‍ മുതിര്‍ന്നു. പാര്‍ലമെന്റിന്റെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയതിലൂടെ 130 കോടിയോളം രൂപയുടെ നികുതിപ്പണമാണ് പാഴാക്കിയത്. പ്രതിപക്ഷത്തിന്റെ അപലപനീയമായ ഈ പ്രവൃത്തിയെ ജനങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കില്ല. ഇതിനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാവണം. അംഗങ്ങള്‍ ഉത്തരവാദിത്വത്തോടെ പെരുമാറുന്നു എന്നു ഉറപ്പുവരുത്തണം. പാര്‍ലമെന്റില്‍ മോശമായി പെരുമാറിയവര്‍ക്കെതിരെ എന്തു നടപടിയെടുക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ പ്രശ്നം എത്തിക്സ് കമ്മറ്റിക്ക് വിട്ടിരിക്കുകയാണ്.
പാര്‍ലമെന്റിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന വാശിയാണ് പ്രതിപക്ഷം കാണിച്ചത്. കേന്ദ്രസര്‍ക്കാരിനെതിരെ വന്‍ ജനരോഷം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് സംഘടിപ്പിച്ച കര്‍ഷകസമരം പരാജയപ്പെട്ടത് പ്രതിപക്ഷ പാര്‍ട്ടികളെ കുറച്ചൊന്നുമല്ല അമര്‍ഷം കൊള്ളിച്ചിരിക്കുന്നത്. ഏതു തരത്തിലുള്ള ചര്‍ച്ചയ്ക്കും നിയമഭേദഗതികള്‍ക്കും തയ്യാറാണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും രാജ്യവിരുദ്ധ ശക്തികളുടെ പിന്തുണയോടെ കര്‍ഷകരുടെ പേരില്‍ രാജ്യതലസ്ഥാനത്ത് സമരം നടത്തുന്നവരുടെ ലക്ഷ്യം രാഷ്ട്രീയമാണ്. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം ആരംഭിക്കുന്നതിന്റെ തലേദിവസം ചില മാധ്യമങ്ങള്‍ ചേര്‍ന്ന് ഉയര്‍ത്തിക്കൊണ്ടുവന്ന ഫോണ്‍ ചോര്‍ത്തല്‍ ഒരു സാങ്കല്പിക പ്രശ്നമാണ്. ഈ പ്രശ്നത്തില്‍ ഹര്‍ജിയുമായി പോയവര്‍ സുപ്രീംകോടതിയുടെ ചോദ്യങ്ങളില്‍ വിയര്‍ക്കുന്നതാണ് കണ്ടത്. സാങ്കല്പികമായ ഒരു പ്രശ്നത്തില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്ന് വാശിപിടിക്കുന്നവര്‍ ഇതേക്കുറിച്ച് വിശദീകരിക്കുവാന്‍ മന്ത്രിമാരെപ്പോലും അനുവദിച്ചില്ല. പ്രതിപക്ഷത്തിന്റെ അടിസ്ഥാനപരമായ പ്രശ്നം അവര്‍ക്ക് അധികാരം നഷ്ടമായിരിക്കുന്നതാണ്.
രാജ്യത്തിന്റെ പ്രധാനമന്ത്രിക്കസേര തങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുളളതാണെന്ന കോണ്‍ഗ്രസ്സിലെ നെഹ്റു കുടുംബത്തിന്റെ ജനാധിപത്യവിരുദ്ധ മനോഭാവമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. മറ്റൊരാള്‍ പ്രധാനമന്ത്രിയാവുന്നത് സഹിക്കാന്‍ കോണ്‍ഗ്രസിനാവുന്നില്ല. കാലഹരണപ്പെട്ട ഈ പാര്‍ട്ടി പരാജയങ്ങൡനിന്ന് ഒരു പാഠവും പഠിക്കുന്നില്ല.
രാജ്യസഭയിലെ സിസിടിവി ദൃശ്യങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടതോടെ പ്രതിപക്ഷം പ്രചരിപ്പിച്ച ഈ നുണകള്‍ പൊളിഞ്ഞു. പ്രതിപക്ഷ എംപിമാര്‍ മാര്‍ഷലുകളെ ആക്രമിക്കുന്നതായിരുന്നു ദൃശ്യങ്ങൡ കണ്ടത്. കേരളത്തില്‍നിന്നുള്ള സിപിഎം രാജ്യസഭാ എംപി എളമരം കരീം ഒരു മാര്‍ഷലിന്റെ കഴുത്തിനു പിടിച്ച് ഞെരുക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ സഹപ്രവര്‍ത്തകര്‍ കേരള നിയമസഭയില്‍ കാട്ടിക്കൂട്ടിയ അതിക്രമങ്ങള്‍ ഈ ‘ജനപ്രതിനിധി’ പാര്‍ലമെന്റില്‍ പരീക്ഷിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: