തിരുവനന്തപുരം; ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ദേശവ്യാപകമായി നടത്തുന്ന ആസാദി കാ അമൃത് മഹോത്സവത്തോടനു ബന്ധിച്ചുള്ള സംസ്ഥാനത്തെ ഫ്രീഡം റണ്ണിന് തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങില്‍ തുടക്കം കുറിച്ചു
അഞ്ചുതെങ്ങ് കോട്ടയില്‍ നൂറില്‍പരം യുവജനങ്ങള്‍ പങ്കെടുത്ത ഫ്രീഡം റണ്‍ നെഹ്റു യുവ കേന്ദ്ര സംഘാതന്‍ സ്റ്റേറ്റ് ഡയറക്ടര്‍ കെ കുഞ്ഞഹമ്മദ് ഫ്ളാഗ് ഓഫ് ചെയ്തു. കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്്റു യുവ കേന്ദ്രയും നാഷണല്‍ സര്‍വ്വീസ് സ്്കീമും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ കടക്കാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി ചന്ദ്രദാസ് യുവജനങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന്് ‘ അഞ്ചുതെങ്ങ് കോട്ടയുടെ ചരിത്ര പ്രാധാന്യം’ എന്ന വിഷയത്തെ ആസ്പദമാക്കി ഗവേഷണ വിദ്യാര്‍ത്ഥി എ. അനില്‍ കുമാര്‍ ക്ലാസെടുത്തു.
അഞ്ചുതെങ്ങ് കോട്ട വലംവച്ചു തുടങ്ങിയ ഫ്രീഡം റണ്‍ സെന്റ് ജോസഫ് ചര്‍ച്ചില്‍ സമാപിച്ചു. നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ ജില്ലയിലെ യൂത്ത്് ക്ലബ്ബുകളുടയെും മറ്റു യുവജന സസന്നദ്ധ സംഘടനളുടെയും പങ്കാളിത്തത്തോടെ ജില്ലയിലെ വിവിധ ഗ്രാമങ്ങളില്‍ ഇത്തരത്തില്‍ 75 ഫ്രീഡം റണ്‍ സംഘടപ്പിക്കും. കോവിഡ് പ്രോട്ടോക്കോളിന് വിധേയമായി സഘടിപ്പിക്കുന്ന ഫ്രീഡം റണ്ണില്‍ ആറായിര്ത്തോളം യുവജനങ്ങള്‍ പങ്കാളികളാകും. ജില്ലയിലെ സ്വാതന്ത്ര്യ സമര ചരിത്രവുമായി ബനധപ്പെട്ട സ്മാരകങ്ങളെയും, സ്ഥലങ്ങളെയും കുറിച്ച്് യുവജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയാണ് പ്രധാന ലക്ഷ്യം. അഞ്ചുതെങ്ങഉ ഫോര്‍ട്ടില്‍ സംഘടിപ്പിച്ച ജില്ലാതല ഫ്രീഡം റണ്ണില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ലൈജു, നെഹ്റു യുവകേന്ദ്ര ഡെപ്യൂട്ടി ഡയറക്ടര്‍ ബി അലി സാബ്രിന്, അഞ്ചുതെങ്ങ് ഇടവക വികാരി ഫാ. ലൂഷ്യസ് തോമസ്്, സെന്റ് ജോസഫ് ഹൈസ്കൂള്‍ ഹെഡ്മിസ്്ട്രസ് ബിനു ജാക്സണ്, ആതിര (ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ, കേരള സര്‍ക്കിള്‍) തുടങ്ങിയവര്‍ പങ്കെടുത്തു.
തൃശ്ശൂരിലെ കൊടുങ്ങല്ലൂര്‍ മുഹമ്മദ് അബ്ദുറഹിമാന് സ്മാരകം, വയനാട് ജില്ലയിലെ മാവിലാതോട് പഴശ്ശി സ്മാരകം, സ്വാതന്ത്ര്യ സമര സേനാനി ചെമ്പിലാരായന്റെ ജന്മ സ്ഥലമായ കോട്ടയം ജില്ലയിലെ ചെമ്പ്, ലക്ഷദ്വീപിലെ ആന്ത്രോത്ത് എന്നീ കേന്ദ്രങ്ങളില്‍ ഫ്രീഡം റണ്‍ നടന്നു.
നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കേന്ദ്ര ഭരണ പ്രദേശങ്ങളായ ലക്ഷദ്വീപിലും മാഹിയിലും ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ 2 വരെ വിവിധ കേന്ദ്രങ്ങളില്‍ ഫിറ്റ് ഇന്ത്യാ ഫ്രീഡം റണ്‍ സംഘടിപ്പിക്കും. ഓരോ ജില്ലയിലും 75 കേന്ദ്രങ്ങളില്‍ വീതം കോവിഡ് പ്രോട്ടോക്കോളിന് വിധേയമായിട്ടായിരിക്കും പരിപാടി സംഘടിപ്പിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: