കുന്നത്തൂര്‍: കുന്നത്തൂര്‍ പഞ്ചായത്തില്‍ അവിശ്വാസ പ്രമേയത്തിന് അനുമതി തേടി ബിജെപി നോട്ടീസ് നല്കി. കൊവിഡ് പ്രതിരോധത്തിലും രോഗീപരിചരണത്തിലും ഉള്‍പ്പെടെ പരാജയപ്പെട്ട ഭരണ സമിതിയാണ് പഞ്ചായത്തിലുള്ളതെന്ന ആക്ഷേപം ഉയര്‍ത്തിയാണ് ബിജെപി അവിശ്വാസ പ്രമേയ അവതരണത്തിന് അനുമതി തേടി ശാസ്താംകോട്ട ബ്ലോക്ക് സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയത്.
ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് സുധാ ചന്ദ്രന്, ജനറല്‍ സെക്രട്ടറി മോഹനന്, വൈസ് പ്രസിഡന്റ് കെ.പി സന്തോഷ് കുമാര്‍, അദ്ധ്യാപക സെല്‍ ജില്ലാ കണ്‍വീനര്‍ പോരുവഴി ഹരീന്ദ്രനാഥ്, പഞ്ചായത്തിലെ ബിജെപി ജനപ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രമേയം സമര്‍പ്പിച്ചത്. 17 അംഗങ്ങളുള്ള പഞ്ചായത്തില്‍ 7 പേരുള്ള എല്‍ഡിഎഫ് ആണ് ഭരണം കയ്യാളുന്നത്. ബിജെപി- 5, യുഡിഎഫ്- 3, സ്വതന്ത്രര്‍- 2 എന്നിങ്ങനെയാണ് കക്ഷിനില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: