ബംഗളൂരു: സര്‍ക്കാര്‍ പരിപാടികളില്‍ പൂച്ചെണ്ടും പൊന്നാടയും വേണ്ടെന്നു കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. വിമാനത്താവളത്തിലും പൊതുഇടങ്ങളിലും തനിക്കും മന്ത്രിമാര്‍ക്കും പൊലീസിന്റെ ഗാര്‍ഡ് ഒഫ് ഓണര്‍ വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പൂക്കള്‍ക്കു പകരം കന്നഡ പുസ്തകം നല്‍കാനാണു മുഖ്യമന്ത്രിയുടെ നിര്‍ദേശം.
മാലയും പൊന്നാടയും പഴങ്ങളുമൊക്കെ നല്കുന്നതു പാഴ്ച്ചെലവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓരോ തവണയും ജില്ലാ സന്ദര്‍ശനം നടത്തുമ്പോള്‍ ഗാര്‍ഡ് ഒഫ് ഓണര്‍ നല്‍കേണ്ടതില്ല. ഇക്കാര്യത്തില്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുമെന്നും ബൊമ്മെ. അതേസമയം, മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരേ പൂക്കച്ചവടക്കാരും കൃഷിക്കാരും രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: