മലപ്പുറം: സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് തസ്തികയിലേക്ക് പ്ലസ്ടു, വിഎച്ച്എസ്സി, പ്രിഡിഗ്രി എന്നിവയില്‍ സയന്‍സ് ഇതര വിഷയങ്ങള്‍ പഠിച്ചവര്‍ക്കും അപേക്ഷിക്കാന്‍ കഴിയണമെന്ന ആവശ്യവുമായി യുഎന്‍എ (യുണൈറ്റഡ് നഴ്സ് അസോസിയേഷന്) സംസ്ഥാന കമ്മിറ്റി എറണാകുളം ട്രിബ്യൂണല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.
കഴിഞ്ഞമാസം പിഎസ്സി ഇറക്കിയ വിജ്ഞാപനത്തില്‍ ഗ്രേഡ് രണ്ട് സ്റ്റാഫ് നഴ്സ് തസ്തികയില്‍ ജനറല്‍ നഴ്സിങ് പഠിച്ച ഉദ്യോഗാര്‍ഥികള്‍ സയന്‍സ് വിഷയം പഠിച്ചവരായിരിക്കണമെന്ന നിബന്ധന വച്ചിരുന്നു. പിഎസ്സിയുടെ വിവേചനം മൂലം നൂറുകണക്കിന് പേര്‍ക്ക് അവസരം പോയി. സംസ്ഥാനത്തെ ഭൂരിപക്ഷം ജനറല്‍ നഴ്സിങ് പഠിച്ചവരും സയന്‍സ് ഇതര വിഷയങ്ങള്‍ പഠിച്ചവരാണ്. സ്വകാര്യ ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുന്ന ഭൂരിപക്ഷം പേരും സയന്‍സ് ഇതര വിഷയങ്ങള്‍ പഠിച്ച് ജനറല്‍ നഴ്സിങ് കഴിഞ്ഞവരാണ്.
കൂടാതെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇവരെ താല്‍ക്കാലിക ജീവനക്കാരായി നിയമിക്കാറുണ്ട്. എന്നാല്‍, ഇവരെ മാറ്റിനിര്‍ത്തുന്ന നിലപാടാണ് പിഎസ്സിയും സര്‍ക്കാരും സ്വീകരിക്കുന്നത്. സയന്‍സ് വിഷയം പഠിച്ചവരും പഠിക്കാത്തവരുമായി ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് കേരളത്തിലെ നഴ്സിങ് കോളേജുകളില്‍ നിന്ന് ഓരോ വര്‍ഷവും പഠിച്ചിറങ്ങുന്നത്. ബാങ്കില്‍ നിന്ന് വായ്പയെടുത്തും മറ്റും പഠിച്ച വിദ്യാര്‍ഥികള്‍ക്കാണ് പിഎസ്സി വിവേചനപരമായ തീരുമാനം മൂലം പ്രതിസന്ധിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: