ആലപ്പുഴ : കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ മൂലം നിര്‍ത്തി വച്ചിരുന്ന ജലഗതാഗത വകുപ്പിന്റെ ആലപ്പുഴ – പാതിരാമണല്‍ ടൂറിസ്റ്റ് സര്‍വ്വീസ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് 14ന് പുനരാരംഭിക്കുമെന്ന് വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
എസി കാബിനില്‍ യാത്ര ചെയ്യുന്നതിന് മുതിര്‍ന്നവര്‍ക്ക് 600/ രൂപയും നോണ്‍ എ.സി കാബിനില്‍ 400 രൂപയും കുട്ടികള്‍ക്ക് (5 വയസ്സ് മുതല്‍ 12 വയസ്സ് വരെ) ഹാഫ് ടിക്കറ്റും ആണ് യാത്രാ നിരക്ക്. രാവിലെ 10 മുതല്‍ വൈകുനേരം 5 മണി വരെ 9400050375 എന്ന നമ്പരില്‍ ബന്ധപ്പെട്ട് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
യാത്രക്കാര്‍ മാസ്ക് ധരിച്ചിരിക്കണം. അകലം പാലിച്ച് ഇരുന്നുള്ള യാത്രമാത്രമേ അനുവദിക്കൂ തുടങ്ങിയ നിബന്ധനകളോടെയാണ് ബോട്ട് സര്‍വീസ് ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: