തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സരിത്തിന്റെ മൊഴി ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്നതാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ്. ധാര്‍മ്മികതയുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.
പതികളുടെ മൊഴി മുഖവിലയ്ക്കെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. അങ്ങനെയെങ്കില്‍ കൂട്ടുപ്രതിയുടെ മൊഴി അംഗീകരിച്ച് മുഖ്യമന്ത്രി രാജിവെച്ചൊഴിയണമെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദേഹം പറഞ്ഞു. ഡോളര്‍ക്കടത്തില്‍ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തിയതോടെയാണ് സമാന്തര അന്വേഷണം പ്രഖ്യാപിച്ചത്. സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം നല്‍കുന്നവര്‍ക്ക് നിയമത്തിന്റെ ബാലപാഠം അറിയില്ലെന്ന് വ്യക്തമായി. ഉപദേശികളെ ആദ്യം നിയമം പഠിപ്പിക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു.
ഏത് കേസിലായാലും പ്രതികളുടെ താത്പര്യം സംരക്ഷിക്കുകയാണ് സര്‍ക്കാരിന്റെ നയം. എല്ലാ കേസിലും സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണ്. ഷുഹൈബിന്റെ കേസിലും പെരിയ കേസിലും നിയമസഭാ കയ്യാങ്കളി കേസിലും പ്രതികള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ വാദിച്ചത്. രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ ദേശീയ ഏജന്‍സികള്‍ നടത്തുന്ന കേസുകള്‍ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. സമാന്തര ടെലിഫോണ്‍ എക്സേഞ്ചുകളുടെ കാര്യത്തിലെ സര്‍ക്കാരിന്റെ മൗനം രാജ്യദ്രോഹികള്‍ക്ക് വേണ്ടിയാണെന്നും കൃഷ്ണദാസ് ആരോപിച്ചു.
സിപിഎം സ്വാതന്ത്രദിനം ആഘോഷിക്കുന്നതിനെ ബിജെപി സ്വാഗതം ചെയ്യുന്നു. എന്നാല്‍ കഴിഞ്ഞ 74 സ്വാതന്ത്രദിനങ്ങള്‍ ആഘോഷിക്കാത്തത് എന്താണെന്ന് അവര്‍ പറയണം. 75ാം സ്വാതന്ത്രദിനത്തിന് മാത്രം എന്താണ് പ്രത്യേകത എന്ന് വ്യക്തമാക്കണം. ആര്‍എസ്എസിനെതിരെയാണ് സ്വാതന്ത്ര്യ ദിനാഘോഷം എന്നാണ് സിപിഎം പറയുന്നത്. ദേശദ്രോഹ സ്വഭാവത്തില്‍ പ്രവര്‍ത്തിച്ച ഒരു പാര്‍ട്ടിയെ കൊണ്ട് സ്വാതന്ത്രദിനം ആഘോഷിപ്പിക്കാന്‍ സാധിച്ചത് ആര്‍എസ്എസ്സിന്റെ വിജയമാണെന്നും കൃഷഅണദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: