ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ടും ട്വിറ്റര്‍ മരവിപ്പിച്ചു. രാഹുല്‍ ഗാന്ധിയുടെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെയും ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയതിന് പിന്നാലെയാണ് പുതിയ നീക്കം. ഫെയ്സ്ബുക്കില്‍ പങ്കുവച്ച സ്ക്രീന്‍ ഷോട്ടിലൂടെയാണ് പാര്‍ട്ടിയുടെ ഔദ്യോഗിക അക്കൗണ്ട് ലോക്ക് ചെയ്ത വിവരം കോണ്‍ഗ്രസ് അറിയിച്ചത്. സമൂഹമാധ്യമങ്ങളുടെ ചട്ടങ്ങള്‍ കോണ്‍ഗ്രസ് ലംഘിച്ചുവെന്ന് ട്വിറ്റര്‍ പ്രതികരിച്ചു. ഓഗസ്റ്റ് ഏഴിനാണ് രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് ട്വിറ്റര്‍ പൂട്ടിയത്.
അഞ്ചുദിവസമായി ഈ നില തുടരുകയാണ്. കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാല്‍, രണ്‍ദീപ് സിംഗ് സുര്‍ജേവാല, സുഷ്മിത ദേവ്, മാണിക്യം ടാഗോര്‍, അജയ് മാക്കന് എന്നിവരുടെ അക്കൗണ്ടുകള്‍ക്ക് ട്വിറ്റര്‍ ബുധനാഴ്ച വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. നിയമങ്ങള്‍ ലംഘിച്ചുള്ള ഉളളടക്കത്തിന്റെ പേരിലായിരുന്നു ഓരോ അക്കൗണ്ടുകള്‍ക്കെതിരെയും നടപടിയെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: