കൊച്ചി : സീറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ എറണാകുളം- അങ്കമാലി അതിരൂപത വന്‍ നികുതി വെട്ടിപ്പ് നടത്തിയതായി ആദായ നികുതി വകുപ്പ്. നികുതി വെട്ടിച്ചതില്‍ അതിരൂപത 3.5 കോടി പിഴ ഒടുക്കാനും നികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തു.
സൗത്ത ഇന്ത്യന്‍ ബാങ്കില്‍ നിന്നെടുത്ത 58 കോടിയുടെ വായ്പ്പ തിരിച്ചടയ്ക്കുന്നതിനെന്ന് കാണിച്ചാണ് എറണാകുളം- അങ്കമാലി അതിരൂപത സീറോ മലബാര്‍ സഭയുടെ കൈവശമുണ്ടായിരുന്ന ഭൂമി വിറ്റത്. എന്നാല്‍ വില്‍പ്പനയ്ക്ക് ശേഷം പണം നല്‍കാതെ സഭ മറ്റ് രണ്ടിടത്ത് ഭൂമി വാങ്ങിക്കുകയാണ് ചെയ്തത്. ഇതിന് സഭ മുടക്കിയ പണം സംബന്ധിച്ചും വ്യക്തമായ രേഖകളില്ല.
കോട്ടപ്പടി ഭൂമി മറിച്ചുവില്‍ക്കാന്‍ ചെന്നൈയില്‍ നിന്നുള്ള ഇടപാടുകാരെ കര്‍ദ്ദിനാള്‍ നേരിട്ട് കണ്ട് സംസാരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇടപാട് നടത്തിയതെന്നും ഫാദര്‍ ജോഷി പുതുവ ആദായ നികുതി വകുപ്പ് മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ട്. ഇടനിലക്കാരന് സാജു വര്‍ഗീസിനെ പരിചയപ്പെടുത്തിയതും കര്‍ദിനാളെന്ന് പ്രൊക്യുറേറ്റര്‍ മൊഴി നല്‍കിയതായും റിപ്പോര്‍ട്ടിലുണ്ട്.
മൂന്നാറില്‍ സഭ നടത്തിയ ഭൂമിയിടപാടിന്റെ വരുമാന സ്രോതസിനെ കുറിച്ച് ചോദിച്ചെങ്കിലും കൃത്യമായ മറുപടി അധികൃതര്‍ അന്വേഷണ സംഘത്തിന് നല്‍കിയിട്ടില്ല. അതിനാല്‍ ഈപണം ഉപയോഗിച്ച് ഭൂമി വാങ്ങി മറിച്ച് വിറ്റ് ലാഭം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ റിയല്‍ എസ്റ്റേറ്റ് ഇടപാടിലാണ് പങ്കാളികളായത്. അതിരൂപതയുടെ അക്കൗണ്ടില്‍ നിന്നുള്ള പണം വകമാറ്റി യഥാര്‍ത്ഥ വില മറച്ചുവെച്ചാണ് ഇടപാടുകള്‍ നടത്തിയത്. യഥാര്‍ത്ഥ വില മറച്ചുവെച്ചാണ് അതിരൂപത ഭൂമിയിടപാടുകള്‍ നടത്തിയത്. ഇടനിലക്കാരനായ സാജു വര്‍ഗീസ് ഭൂമി തുണ്ടുതുണ്ടായി മറിച്ചു വിറ്റ് വില്‍പ്പന നടത്തി. ഈ ഇടപാടുകളിലും യഥാര്‍ത്ഥ വിലയല്ല രേഖകളില്‍ കാണിച്ചത്. വന്‍ നികുതിവെട്ടിപ്പാണ് ഈ ഇടപാടുകള്‍ വഴി നടത്തിയത് എന്നും ആദായനികുതി വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അതേസമയം ഭൂമി ഇടപാട് കേസില്‍ വിചാരണ നേരിടണമെന്ന എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി,അതിരൂപത മുന്‍ ഫിനാന്‍സ് ഓഫീസര്‍ ഫാദര്‍ ജോഷി പുതുവ ഭൂമി വാങ്ങിയ സാജു വര്‍ഗീസ് എന്നിവര്‍ കേസില്‍ വിചാരണ നേരിടണമെന്നായിരുന്നു കീഴ്കോടതി ഉത്തരവ്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: