കൊല്ലം: കൊവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി കളക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്ക്വാഡ് പരിശോധനയില്‍ 40 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കരുനാഗപ്പള്ളി, ചവറ, നീണ്ടകര, ഓച്ചിറ, പന്മന, തഴവ, തെക്കുംഭാഗം, തേവലക്കര, തൊടിയൂര്‍ ഭാഗങ്ങളില്‍ 18 കേസുകളില്‍ പിഴയീടാക്കി. 203 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്കി.
കൊട്ടാരക്കര, ചടയമംഗലം, ചിതറ, വെട്ടിക്കവല, കരീപ്ര, എഴുകോണ്‍, കുമ്മിള്‍, മേലില, മൈലം, നെടുവത്തൂര്‍, നിലമേല്‍, പവിത്രേശ്വരം, പൂയപ്പള്ളി, ഉമ്മന്നൂര്‍, വെളിയം, വെളിനല്ലൂര്‍ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ 15 കേസുകളില്‍ പിഴയീടാക്കുകയും 233 എണ്ണത്തിന് താക്കീത് നല്‍കുകയും ചെയ്തു.കുണ്ടറ, പേരയം, പൂതക്കുളം, ഇരവിപുരം, മയ്യനാട്, പെരിനട്, ചാത്തന്നൂര്‍, ഇളമ്പള്ളൂര്‍, കല്ലുവാതുക്കല്‍, തൃക്കോവില്‍വട്ടം, കൊല്ലം കോര്പ്പറേഷന് എന്നിവിടങ്ങളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.
മൂന്നു കേസുകളില്‍ പിഴയീടാക്കി. 245 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്കി. കുന്നത്തൂര്‍, പോരുവഴി, മൈനാഗപ്പള്ളി എന്നിവിടങ്ങളില്‍ പരിശോധന നടത്തി. നാലു കേസുകളില്‍ പിഴ ഈടാക്കുകയും 71 എണ്ണത്തിന് താക്കീത് നല്‍കുകയും ചെയ്തു. പുനലൂരിലെ ഇടമണ്‍, ഉറുകുന്ന്, തെന്മല, ആര്യങ്കാവ്, അമ്പനാട് പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ 18 കേസുകളില്‍ താക്കീത് നല്കി. പത്തനാപുരത്ത് പിടവൂര്‍, പിറവന്തൂര്‍, പണ്ടുന്നല ഭാഗങ്ങളില്‍ പരിശോധന നടത്തി. 12 കേസുകള്‍ക്ക് താക്കീത് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: