കൊല്ലം: ഓണ്‍ലൈന്‍ പഠനത്തില്‍ നുഴഞ്ഞു കയറ്റക്കാര്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തലവേദനയാകുന്നു. കൊവിഡ് കാലത്ത് സര്‍ക്കാരിന്റെ പുതിയ സംവിധാനത്തില്‍ ക്ലാസ്മുറികള് ഒരു സ്ക്രീനിലേക്ക് ചുരുങ്ങിയതോടെ ഒട്ടേറെ ബുദ്ധിമുട്ടുകളാണ് അദ്ധ്യാപകരും വിദ്യാര്‍ഥികളും സ്കൂള്‍ മാനേജ്മെന്റുകളും നേരിടുന്നത്. സാങ്കേതിക-സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കു പുറമെ ഇപ്പോള്‍ പുതുതായി നേരിടുന്ന പ്രശ്നമാണ് ക്ഷണിക്കാതെ കയറിവരുന്ന ചിലരുണ്ടാക്കുന്ന ശല്യം.
വിദ്യാര്‍ത്ഥികളില്‍ നിന്നും ലിങ്ക് കൈവശപ്പെടുത്തി ഓണ്‍ലൈന്‍ ക്ലാസുകളില്‍ നുഴഞ്ഞുകയറി സാമൂഹികദ്രോഹികളുണ്ടാക്കുന്ന ശല്യം അദ്ധ്യാപികമാരെയാണ് കൂടുതലും ബാധിക്കുന്നത്. നേരംപോക്കായി കരുതിയാണ് സാമൂഹിക വിരുദ്ധരില്‍ പലരും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് നുഴഞ്ഞുകയറി ശല്യമുണ്ടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: