കോഴിക്കോട് : കത്വ, ഉന്നാവോ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് യൂത്ത്ലീഗ് നേതാവ് പി.കെ. ഫിറോസിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. യുത്ത് ലീഗിന്റെ മുന്‍ അഖിലേന്ത്യാ നേതാവ് സി.കെ. സുബൈറാണ് കേസിലെ ഒന്നാം പ്രതി. ഫിറോസ് രണ്ടാം പ്രതിയാണ്.
കത്വ, ഉന്നാവോ പെണ്‍കുട്ടികളുടെ കുടുംബത്തെ സഹായിക്കാനെന്ന പേരില്‍ ഒരുകോടിയോളം പിരിച്ചെടുത്തിരുന്നു. പള്ളികളില്‍ നിന്നും പ്രവാസികളില്‍ നിന്നുമാണ് ഇതിനായി പണം പിരിച്ചത്. ഈ തുക കൃത്യമായി പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ക്ക് നല്‍കാതെ വലിയ തോതില്‍ വകമാറ്റിയെന്നതാണ് കേസ്.
ഇതുമായി ബന്ധപ്പെട്ട് സുബൈറിനെ എന്‍ഫോഴ്സ്മെന്റ് കഴിഞ്ഞമാസം ചോദ്യം ചെയ്തിരുന്നു. 15 ലക്ഷം രൂപയോളം വകമാറ്റി ചെലവഴിച്ചതായി സി കെ സുബൈറിനെ ചോദ്യം ചെയ്യലില്‍ വ്യക്തമായിരുന്നു. അതിനു പിന്നാലെ പിഎംഎല്‍എ ആക്ട് പ്രകാരമാണ് ഇപ്പോള്‍ ഫിറോസിനെതിരെ കേസ് ചുമത്തിയിരിക്കുന്നത്.
യൂത്ത് ലീഗ് മുന്‍ ദേശീയ അംഗം യൂസഫ് പടനിലം നല്കിയ പരാതിയിലാണ് ഫെബ്രുവരിയില്‍ ഫിറോസിനെതിരെ കുന്ദമംഗലം പോലീസ് കേസെടുത്തത്. പിരിച്ച തുകയില്‍ വലിയ വിഭാഗവും യൂത്ത്ലീഗ് ദേശീയ ഭാരവാഹികളും ഫിറോസ് ഉള്‍പ്പടെയുള്ളവര്‍ തട്ടിയതായി മുന്‍ യൂത്ത്ലീഗ് നേതാവ് യൂസഫ് പടനിലം ആരോപിച്ചിരുന്നു. ഇത് സാധൂകരിക്കുന്ന തരത്തിലുള്ള ചില പ്രസ്ഥാവനകള്‍ മുഈന്‍ അലി തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: